സിപിഎം സമ്മേളനം; തീരദേശം ഉൽസവഛായയിൽ

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം നടക്കുന്ന അജാനൂർ ഇട്ടമ്മൽ,  കൊളവയൽ പ്രദേശങ്ങൾ ഉൾപ്പടെ തീരദേശമാകെ ഉൽസവഛായയിൽ. രണ്ട് ദിവസത്തെ സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമരം, പതാക ജാഥകൾ ഇന്നലെ വൈകീട്ട് ഇഖ്ബാൽ റോഡ് ജംഗ്ഷൻ കേന്ദ്രീകരിച്ച് ഇട്ടമ്മൽ സമ്മേളന നഗരിയെ ലക്ഷ്യം വെച്ച് നീങ്ങിയപ്പോൾ തീരദേശമാകെ ആവേശത്തിരയിളക്കത്തിലായിരുന്നു.

ഇട്ടമ്മലിലെ പൊതുസമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ എം. പൊക്ലൻ പതാക ഉയർത്തി. രക്തസാക്ഷി ഉദയംകുന്നിലെ പ്രഭാകരന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് മൂലക്കണ്ടം പ്രഭാകരന്റെ നേതൃത്വത്തിലാണ് ഘോഷയാത്രയായി പതാക കൊണ്ടുവന്നത്. പുതിയകോട്ടയിലെ പി. വി. സുരേന്ദ്രന്റെ രക്തസാക്ഷി മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം പി. അപ്പുക്കുട്ടൻ  ഉദ്ഘാടനം ചെയ്തു. ടി. വി. കരിയന്റെ നേതൃത്വത്തിലാണ് ഇട്ടമ്മലിലെത്തിച്ചത്.

പ്രതിനിധി സമ്മേളനനഗരിയിലേക്കുള്ള പതാക ജാഥ പഴയകടപ്പുറത്തെ  ഔഫ് അബ്ദുറഹ്മാൻ നഗറിൽ ജില്ലാ സമിതിയംഗം വി. വി. രമേശനിൽ നിന്ന് പി. നാരായണൻ ഏറ്റുവാങ്ങി. കൊടിമരജാഥ മുക്കൂട് കല്ലുവരമ്പത്ത് അപ്പക്കുഞ്ഞി നഗറിൽ ഏരിയാ സിക്രട്ടറി അഡ്വ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ഏ. കൃഷ്ണൻ ഏറ്റുവാങ്ങി. നാല് ജാഥകളും ഇഖ്ബാൽ റോഡ് ജംഗ്ഷനിൽ സംഗമിച്ച് സമ്മേളന നഗരിയിലെത്തി.

ഇന്ന് വൈകീട്ട് സാംസ്കാരരരിക സമ്മേളനവും തുടർന്ന് കലാപരിപാടികളും അരങ്ങേറും. നാളെ ഏരിയാക്കമ്മിറ്റിയംഗങ്ങളുടെയും സിക്രട്ടറിയുടെയും തെരഞ്ഞെടുപ്പും തുടർന്ന് പൊതു സമ്മേളനവും.

LatestDaily

Read Previous

ട്രെയിനുകളിൽ തിരക്കേറി; ജനറൽ കോച്ചുകളിൽ കയറിപ്പറ്റാൻ പ്രയാസം

Read Next

പെരിയ ഇ​ര​ട്ട​ക്കൊ​ല;​ മു​ൻ എം​എ​ൽ​ഏ കെ.​ വി. കു​ഞ്ഞി​രാ​മ​നെ പ്ര​തി ചേ​ര്‍​ത്തു