ലോട്ടറി വിൽപ്പനക്കാരന്റെ മരണം; കാറിനെക്കുറിച്ച് സൂചന

കാഞ്ഞങ്ങാട്: ആറങ്ങാടി കൂളിയങ്കാലിലുണ്ടായ അപകടത്തിൽ ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ട കേസ്സിൽ അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. കഴിഞ്ഞ നവംബർ 14 ന് രാത്രി കാറിടിച്ച് തോയമ്മൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ  സുധീഷ് 29 മരിച്ച കേസ്സിലാണ് അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

സുധീഷിനെ തട്ടിയിട്ട കാർ നിർത്താതെ ഒാടിച്ച് പോവുകയായിരുന്നു. നാട്ടുകാർ യുവാവിനെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും, മരണപ്പെട്ടു. കാർ കണ്ടെത്തുന്നതിന് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ. പി. ഷൈനിന്റെ നേതൃത്വത്തിൽ 120 ഒാളം സിസിടിവി ക്യാമറകൾ പരിശോധിച്ചു. കണ്ണപുരം വരെയുള്ള ദേശീയപാതയിലെ ക്യാമറകൾ പരിശോധിച്ചതിനെതുടർന്നാണ് അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് സൂചന ലഭിച്ചത്. കാർ കണ്ണപുരത്തുണ്ടെന്ന് പോലീസ് ഉറപ്പാക്കി.

Read Previous

കാരാട്ടുവയൽ ക്ഷേത്രത്തിൽ കവർച്ച

Read Next

വീടുവിട്ട യുവതി മക്കളെയും കൂട്ടി കാമുകനൊപ്പം പോയി