വീടുവിട്ട യുവാവും ഭർതൃമതിയും റിമാന്റിൽ

അമ്പലത്തറ: വീടുവിട്ട യുവാവിനെയും ഭർതൃമതിയെയും കോടതി റിമാന്റ് ചെയ്തു. തായന്നൂർ ചെരളത്തെ എം.കെ. സുരേഷ്കുമാറിന്റെ ഭാര്യ ജി. പ്രസീതയേയും  32, നീലേശ്വരം കിളിയളത്തെ കേബിൾ തൊഴിലാളി വിജേഷിനെയുമാണ് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

കാലിച്ചാനടുക്കത്തുള്ള ബാങ്കിലേക്കെന്ന് പറഞ്ഞ് കഴിഞ്ഞ 24-ന്  ഉച്ചയ്ക്ക് വീട്ടിൽ നിന്നും പോയ പ്രസീതയെ കാണാതാവുകയായിരുന്നു. ഭാര്യയെ കാൺമാനില്ലെന്ന ഭർത്താവ് സുരേഷ്കുമാറിന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷിച്ചതിൽ പ്രസീത, വിജേഷിനൊപ്പം പോയതായി മനസ്സിലായി.

ഇരുവരുടെയും സെൽഫോണുകൾ സ്വിച്ച് ഓഫിലായതിനാൽ, കമിതാക്കളെ കണ്ടെത്താനായില്ല. അമ്പലത്തറ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിക്കുന്നതിനിടയിലാണ് കമിതാക്കളെ കണ്ടെത്തിയത്. പോലീസ് ആവശ്യപ്പെട്ട പ്രകാരം ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.

  16 ഉം 11ഉം വയസ്സുള്ള മക്കളെയും, ഭർത്താവിനെയുമുപേക്ഷിച്ചാണ് പ്രസീത കാമുകനൊപ്പം വീടുവിട്ടത്. പ്രസീതയ്ക്ക് തൊഴിലുറപ്പ് ജോലിയാണ്. വിജേഷിനെ കാണാതായത് സംബന്ധിച്ച് ഭാര്യ നയന നീലേശ്വരം  പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയേയും ഒരു കുട്ടിയെയും  ഉപേക്ഷിച്ചാണ് വിജേഷ് പ്രസീതക്കൊപ്പം സ്ഥലം വിട്ടത്. പ്രായപൂർത്തിയാകാത്ത മക്കളെയുപേക്ഷിച്ച് സ്ഥലം വിട്ടതിന് പ്രസീതയ്ക്കും വിജേഷിനുമെതിരെ  പോലീസ് കേസ്സെടുത്തതിനെത്തുടർന്നാണ് കമിതാക്കൾ റിമാന്റിലായത്.

LatestDaily

Read Previous

ഗൾഫ് യാത്രികരോടുള്ള റാപിഡ് കൊള്ള പാർലിമെന്റിൽ ഉന്നയിക്കും: ഉണ്ണിത്താൻ

Read Next

പദയാത്രയ്ക്കിടെ സിപിഎം ഒാഫീസിൽ കയറി കൊടിവീശി; കോൺഗ്രസ്സ് പ്രവർത്തകന് മർദ്ദനം