ചുമരെഴുത്ത്: മരക്കാപ്പ് കടപ്പുറത്ത് കോൺഗ്രസ്സ്–ബിജെപി സംഘർഷം

കാഞ്ഞങ്ങാട്:  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭ 30 ാം വാർഡ് മരക്കാപ്പു കടപ്പുറത്ത് ചുമരെഴുത്തിനെച്ചൊല്ലി കോൺഗ്രസ്സ്–ബിജെപി സംഘർഷം.

യുഡിഎഫ് സ്ഥാനാർത്ഥി കെ. കെ. ബാബുവിന് വേണ്ടി മരക്കാപ്പുകടപ്പുറം ഹെൽത്ത് സെന്ററിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കോൺഗ്രസ്സ് പ്രവർത്തകർ എഴുതിയ ചുമരെഴുത്തിനെച്ചൊല്ലിയാണ് സംഘർഷം. കാലങ്ങളായി തങ്ങൾ ചുമരെഴുത്ത് നടത്തുന്ന സ്ഥലമായതിനാൽ കോൺഗ്രസ്സ് പ്രവർത്തകർ എഴുതിയ ചുമരെഴുത്ത് മായ്ക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ബിജെപി പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു.

ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്ന യുവമോർച്ച കാഞ്ഞങ്ങാട് നിയോജക മണ്ഡലം നേതാവായിരുന്ന ശരത്ത് മരക്കാപ്പ് കടപ്പുറമുൾപ്പെടെയുള്ള കോൺഗ്രസ്സ് പ്രവർത്തകരുമായി ബിജെപി പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടു. വാക്കുതർക്കം കയ്യാങ്കളിയിലെത്തും മുമ്പെ സ്ഥലത്ത് പോലീസെത്തിയതിനാൽ സംഘർഷം ഒഴിവായി. സ്ഥലമുടമകളുടെ അനുമതിയോട് കൂടിയാണ് ചുമരെഴുത്ത് നടത്തിയതെന്ന് കോൺഗ്രസ്സ് പ്രവർത്തകർ പറഞ്ഞു.

LatestDaily

Read Previous

ബിഎംഎസ് പ്രവർത്തകനെ വധിക്കാൻശ്രമം: ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

Read Next

തടങ്കലിൽ വെച്ചതായി മകളുടെ പരാതി; മാതാപിതാക്കൾക്കെതിരെ കേസ്