ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വീട്ടിനകത്ത് രക്ഷിതാക്കൾ തടങ്കലിൽ വെച്ചതായി യുവതി വനിതാ സംരക്ഷണ വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. മരക്കാപ്പുകടപ്പുറം സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് മാതാപിതാക്കളുടെ പേരിൽ പോലീസ് കേസ്സെടുത്തത്.
ഏറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ യുവതി മാതാപിതാക്കൾക്കെതിരെ വനിതാ സംരക്ഷണ വകുപ്പിന് ഫോണിലൂടെ പരാതി നൽകുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് വിടാതെ തടഞ്ഞുവെക്കുന്നുവെന്നാണ് മകൾ വനിതാ സംരക്ഷണ വകുപ്പിനെ അറിയിച്ചത്. വനിതാ സംരക്ഷണ വകുപ്പ് കേസ്സെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതിനെതുടർന്ന് മകളുടെ പരാതിയിൽ സ്വന്തം മാതാപിതാക്കൾക്കെതിരെ പോലീസ് കേസ്സെടുക്കുകയായിരുന്നു.
മകളെ തടങ്കലിൽ വെച്ചില്ലെന്നും എറണാകുളത്തേക്ക് ജോലിക്ക് പോകേണ്ടെന്ന് പറയുകയാണുണ്ടായതെന്നും മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. എഞ്ചിനീയറിംഗിന് പഠിക്കുന്ന മകളോട് പഠനം പൂർത്തിയാക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. പരാതിക്കാരിയായ മകളോടും പ്രതി ചേർക്കപ്പെട്ട മാതാപിതാക്കളോടും സ്റ്റേഷനിൽ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.