നപ്പട്ട റഫീക്കിന് എതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

കാസർകോട്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളി ഗൾഫിൽ ഒളിവിൽ കഴിയുന്ന  നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ  റെഡ് കോർണർ നോട്ടീസ്  പുറപ്പെടുവിച്ചു  ഉപ്പള കയ്യാർ അട്ടഗോളി കൊളഞ്ച ഹൗസ്സിൽ  ഉമ്മറിന്റെ മകൻ മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖിനെതിരെയാണ് 34,  കാസർകോട്  പോലീസിന്റെ അപേക്ഷ പ്രകാരം റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ്. ഈയിടെ മുംബൈ വിമാന താവളത്തിൽ  അറസ്റ്റിലായ സിയയുടെ  കൂട്ടാളിയായ നപ്പട്ട റഫീഖ്. റെഡ് കോർണർ നോട്ടീസ്  പ്രകാരം പ്രതിയെ  ഏതു രാജ്യത്തെ പോലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തി

വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിലുൾപ്പെട്ട മറ്റു  പ്രതികൾക്കെതിരെയും റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി കാസർകോട്  ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.

LatestDaily

Read Previous

വാഹന മോഷ്ടാവ് 13 വർഷത്തിന് ശേഷം പിടിയിൽ

Read Next

കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഒാഫീസ് നിർമ്മാണത്തിൽ അഴിമതിയാരോപണം