ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലനെ ചാനൽ വാർത്ത വഴി താഴ്ത്തിക്കെട്ടാൻ ശ്രമിച്ച മടിക്കൈ പാർട്ടി സഖാവ് ആരാണെന്ന് രഹസ്യാന്വേഷണം. നവംബർ 20,21 തീയ്യതികളിൽ കരിന്തളം തോളേനിയിലാണ് നീലേശ്വരം ഏസി സമ്മേളനം സമാപിച്ചത്.
ആദ്യദിവസം തന്നെ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിക്ക് എതിരെയാണ് കടുത്ത വിമർശനമുയർന്നതെങ്കിലും, ആ ദിവസം ഉച്ചയോടെ ഒരു ചാനലിൽ “ഏരിയാ സമ്മേളനത്തിൽ എം. രാജഗോപാലൻ എംഎൽഏയ്ക്ക് എതിരെ ഏരിയാ സമ്മേളനത്തിൽ രൂക്ഷവിമർശനമെന്ന് ” സ്ക്രോളിംഗ് വാർത്ത പ്രത്യക്ഷപ്പെട്ടു. ഏരിയാ സമ്മേളനത്തിൽ രാജഗോപാലനെതിരെ അത്ര രൂക്ഷമായ വിമർശനങ്ങളൊന്നും ഉയർന്നിരുന്നില്ല.
മാത്രമല്ല, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം. രാജഗോപാലന്റെ മണ്ഡലത്തിൽ നീലേശ്വരം നഗരസഭ ഉൾക്കൊള്ളുന്നതുകൊണ്ടാണ് എം. രാജഗോപാലൻ നീലേശ്വരം ഏസി സമ്മേളനത്തിൽ സംബന്ധിച്ചത്. ഏരിയാ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷയ്ക്ക് എതിരെ ഉയർന്നുവന്ന രൂക്ഷ വിമർശനങ്ങൾക്ക് പുകമറയിടാൻ മടിക്കൈ സ്വദേശികളായ പി. ബേബിയുടെ ചില ഒത്താശക്കാരാണ് രാജഗോപാലന്റെ പ്രവർത്തനം മോശമാണെന്ന് ചാനൽ വഴി വരുത്തിത്തീർക്കാൻ ഗൂഢനീക്കം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മടിക്കൈയിൽ ചാനൽ മാധ്യമങ്ങളുമായി അടുത്ത ബന്ധമുള്ള പ്രവർത്തകനാണ് എംഎൽഏക്കെതിരായ ചാനൽ വാർത്ത പാർട്ടി സമ്മേളന സ്പോട്ടിൽ തന്നെ ചോർത്തി നൽകിയതെന്ന സൂചന പുറത്തുവന്നു. ഈ പ്രവർത്തകനെ കണ്ടെത്തി ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്.