ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ.വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ വാഹനമോഷ്ടാവ് കാസർകോട് സ്വദേശി ടി.എച്ച് റിയാസിന്റെ കൂട്ടാളി പിടിയിൽ. കാസർകോട് ചട്ടഞ്ചാൽ തെക്കീൽ കാവുംപള്ളത്തെ അഹമ്മദ് കബീറിനെയാണ് 32, പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ.പി. വിജേഷ്, എ.എസ്.ഐ.ഏ.ജി.അബ്ദുൾറൗഫ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2008 ജൂൺ മാസം മൂന്നിന് പയ്യന്നൂർ കണ്ടോത്തെ കെ.പി ഷമീമിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കോർപിയോ വാഹനമാണ് സംഘം കടത്തികൊണ്ടു പോയത്. ഈ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന അഹമ്മദ് കബീറിനെ മറ്റൊരു കേസിൽ വാറന്റ് കൈമാറാനെന്ന വ്യാജേന എത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. പത്തൊമ്പതാമത്തെ വയസ്സിൽ മോഷണ കേസിൽ തുടക്കമിട്ട അഹമ്മദ് കബീർ കേരള കർണ്ണാടക സംസ്ഥാനത്തെ കുപ്രസിദ്ധ വാഹന മോഷ്ടാവ് കാസർകോട്ടെ ടി.എച്ച് റിയാസിന്റെ പ്രധാന കൂട്ടാളിയാണ്.
പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നിർദേശപ്രകാരം പോലീസ് വാറന്റ് പ്രതികളെ വേട്ടയാടി തുടങ്ങി കഴിഞ്ഞ ദിവസം ഒരു പിടികിട്ടാപ്പുള്ളിയെയും വിവിധ കേസുകളിലായി മുങ്ങി നടന്ന 15 ഓളം വാറന്റു പ്രതികളെയും പിടികൂടി.