വീടുവിട്ട നവവധു കാമുകനൊപ്പം തിരിച്ചെത്തി

ബേക്കൽ: പൂച്ചക്കാട് നിന്നും കാണാതായ നവവധു കാമുകനൊപ്പം തിരിച്ചെത്തി. കോടതിയിൽ ഹാജരാക്കിയ യുവതിയെ പിതാവിനൊപ്പം വിട്ടയച്ചു. നവംബർ 19-നാണ് കളനാട് സ്വദേശിനിയായ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ നിന്നും കാണാതായത്.

കളനാട് അയ്യങ്കോലിലെ കെ. എം. അബ്ദുൾ ഖാദറിന്റെ മകൾ കെ. ഏ. ഫാത്തിമയെയാണ് 21, നവംബർ 19-ന് രാവിലെ 9-30 മണിക്ക്  പൂച്ചക്കാട്ടെ ഭർതൃഗൃഹത്തിൽ നിന്നും കാണാതായത്. യുവതി തന്റെ  നൂറു പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങളുമായി വിദ്യാനഗർ സന്തോഷ്നഗറിലെ അജ്മൽ ജസീമിനൊപ്പമാണ് വീടുവിട്ടത്.

ഫാത്തിമയെ കാണാതായതിനെ തുടർന്ന് സഹോദരൻ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ബേക്കൽ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി കാമുകനൊപ്പം തിരിച്ചെത്തിയത്.

യുവതിയെ കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് കോടതിയിൽ ഹാജരാക്കി.  കോടതി സ്വന്തം ഇഷ്ടപ്രകാരം ഇവരെ പിതാവിനൊപ്പം വിട്ടയച്ചു. കാമുകൻ അജ്മൽ ജസീമുമായി യുവതിയുടെ വിവാഹം നടത്താൻ തീരുമാനമായിട്ടുണ്ട്. അടുത്ത കാലത്താണ് ഫാത്തിമയും പൂച്ചക്കാട് സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നത്. അജ്മൽ ജസീമും ഫാത്തിമയും തമ്മിലുള്ള പ്രണയബന്ധത്തെ അവഗണിച്ചാണ്  പിതാവ് മകളെ പൂച്ചക്കാട് സ്വദേശിക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തത്. വിവാഹിതയായി ഒരാഴ്ചക്കുള്ളിലാണി ഫാത്തിമ വീടുവിട്ടത്. 

LatestDaily

Read Previous

കാസർകോട്–മംഗളൂരു ബസ് സർവ്വീസുകൾ തുടങ്ങി

Read Next

കമ്മ്യൂണിറ്റി സെന്ററിനെച്ചൊല്ലി വിവാദം ഭൂമി തട്ടിയെടുത്തുവെന്ന് യുവതി