ചാലിങ്കാലിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :ദേശീയപാത പുല്ലൂർ ചാലിങ്കാലിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ച് നിരവധി  പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ് ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് അപകടം.

കൊല്ലൂർ മൂകാംബിക ദർശനം കഴിഞ്ഞ് തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ടെമ്പോ ട്രാവലറുംകാഞ്ഞങ്ങാട് നിന്നും മുള്ളേരിയയിലേക്ക് പോവുകയായിരുന്ന വിവാഹപാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം.

ടെമ്പോ ട്രാവലർ ഡ്രൈവറേയും ട്രാവറിലെ  രണ്ട് യാത്രക്കാരെയുമാണ്  ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ   കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പരിക്കേറ്റ മറ്റുള്ളവർ വിവാഹപാർട്ടിയിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരാണ്. അപകടവിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത സ്തംഭനം പരിഹരിച്ചത്.

Read Previous

പതിമൂന്നുകാരിയുടെ ആത്മഹത്യ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചതിനാൽ

Read Next

മന്ത്രി ദേവർ കോവിൽ സന്ദർശിച്ചു