ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: കരിന്തളം തോളേനിയിൽ സമാപിച്ച സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലനെ ബലിയാടാക്കാനുള്ള ബോധപൂർവ്വമായ നീക്കം. ഏരിയാ സമ്മേളനം നടന്നുക്കൊണ്ടിരിക്കെ തന്നെ മലയാളത്തിലെ ഒരു ചാനലിൽ ” രാജഗോപാലൻ എംഎൽഏയ്ക്ക് എതിരെ ഏസി സമ്മേളനത്തിൽ രൂക്ഷ വിമർശനമെന്ന ” സ്ക്രോളിംഗ് തുടർച്ചയായി പ്രത്യക്ഷപ്പെട്ടു.
രാജഗോപാലൻ എംഎൽഏ സ്വന്തം പാർട്ടിക്കാരേക്കാൾ മറ്റു പാർട്ടിക്കാരെ അതിരുവിട്ട് സഹായിക്കുന്നുവെന്ന വിമർശനം ഒരു മടിക്കൈ പാർട്ടി പ്രതിനിധിയാണ് ഏരിയാ സമ്മേളനത്തിലുന്നയിച്ചത്. ഈ വിമർശനം സംസ്ഥാനമൊട്ടുക്കും എത്താൻ വേണ്ടി ഒട്ടും വൈകാതെ ചാനൽ സ്ക്രോളിംഗ് പുറത്തുവിടുകയും ചെയ്തു. സ്വന്തം പാർട്ടിക്കാരേക്കാൾ ഇതര പാർട്ടിക്കാരെ സഹായിക്കുകയും, അ വരെ സിപിഎമ്മിലേക്ക് അടുപ്പിക്കുകയും, പാർട്ടിയോടൊപ്പം നിർത്തുകയും ചെയ്യണമെന്നത് സിപിഎം അടുത്ത നാളിൽ സ്വീകരിച്ച പ്രഖ്യാപിത നയമാണ്.
ഈ നയത്തിലൂന്നിയാണ് എം. രാജഗോപാലൻ മണ്ഡലത്തിലെ ഇതര ജന വിഭാഗങ്ങളിൽ പ്രവർത്തിച്ചത്. രാജഗോപാലൻ പാർട്ടിയിൽ ഒറ്റപ്പെട്ടുവെന്ന് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ബോധപൂർവ്വം വരുത്തിവെക്കാനും, അടുത്ത തവണ തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കാൻ കണ്ണുവെക്കുകയും ചെയ്ത സിപിഎമ്മിലെ മടിക്കൈ ലോബിയാണ് ചാനൽ സ്ക്രോളിംഗിലൂടെ എംഎൽഏയെ താഴ്ത്തിക്കെട്ടാൻ ഗൂഢ നീക്കം നടത്തിയത്.
കാരണം, പാർട്ടി നയം നടപ്പിലാക്കുന്ന എംഎൽഏയ്ക്ക് എതിരെ ഏസി സമ്മേളനത്തിൽ ” മറ്റു പാർട്ടിക്കാരെ സഹായിക്കുന്നുവെന്ന ” വിമർശനമുന്നയിച്ചത് മടിക്കൈയിൽ നിന്നുള്ള ഒരു പ്രത്യേക കുഞ്ഞു ലോബിയാണ്. ഇവരിൽപ്പെട്ട ചില നേതാക്കളുടെ കണ്ണ് അടുത്ത തവണ തൃക്കരിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം തന്നെയാണ്.