സുനീഷയുടെ ആത്മഹത്യ: കോടതി കുറ്റപത്രം മടക്കി

പയ്യന്നൂര്‍: വെള്ളൂരിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. കേസന്വേഷണ ചുമതലയുണ്ടായിരുന്ന പയ്യന്നൂർ ഡിവൈഎസ്പി, കെ.ഇ.പ്രേമചന്ദ്രൻ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രമാണ് ഇന്ന് കോടതി തിരിച്ചയത്.

  അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ഒമ്പതോളം പോരായ്മകള്‍ ഒന്നൊന്നായി ചൂണ്ടി കാണിച്ചാണ്  കോടതി കുറ്റപത്രം മടക്കിയത്. 44 സാക്ഷി മൊഴികളും തെളിവുകളും ചേര്‍ത്തിരുന്ന കുറ്റപത്രത്തിൽ മരണകാരണത്തിന് പിന്നീട് കൂട്ടിച്ചേര്‍ത്ത വകുപ്പുകൾ കാണാന്‍ കഴിഞ്ഞില്ല.പരാതിക്കാരന്റെ പേരിലും പിതാവിന്റെ പേരിലും തെററുകൾ സംഭവിച്ചതായി കോടതി ചൂണ്ടി ക്കാണിച്ചു.

കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സംഭവ ദിവസത്തെ കാര്യങ്ങൾ പോലും അവ്യക്തത നിറഞ്ഞതായിരുന്നുവെന്ന് കോടതി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.  ഇതേതുടര്‍ന്നാണ് കോടതി പരിശോധനയ്ക്ക് ശേഷം കുറ്റപത്രം മടക്കിയത്. പേരായ്മകൾ പരിഹരിച്ച് ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം പൂർത്തിയാക്കി 80 ദിവസത്തിനുള്ളിൽ ധൃതി പിടിച്ചാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.

മതിയായ രീതിയിൽ കുറ്റപത്രത്തിലെ തെറ്റുകൾ കണ്ടെത്താൻ ശ്രമം നടന്നില്ല. ഇക്കഴിഞ്ഞആഗസ്ത് 29 ന് വൈകുന്നേരം നാലോടെയാണ് വെള്ളൂര്‍ ചേനോത്തെ കിഴക്കേപുരയില്‍ വിജീഷിന്റെ ഭാര്യ കോറോത്തെ കെ.വി.സുനിഷയെ  26, ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്ശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.

ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും  പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നിരുന്നത്. ആത്മഹത്യക്ക് പിന്നില്‍ ഗാര്‍ഹിക പീഡനമാണെന്ന് സുനിഷയുടെ മാതുലന്‍ മാധവന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് കേസന്വേഷണത്തിൽ ഭര്‍ത്താവ് വിജീഷിനെയും ഭര്‍തൃപിതാവ് രവീന്ദ്രനെയും മാതാവ് പൊന്നുവിനേയും അറസ്റ്റ് ചെയ്തിരുന്നു.

മാനസിക പീഡനമേല്‍പ്പിക്കല്‍, ആത്മഹത്യാ പ്രേരണാ കുറ്റം എന്നിവ ചുമത്തിയായിരുന്നു അറസ്റ്റ്. ഒന്നരവര്‍ഷം മുമ്പാണ്  കോറോം സ്വദേശിനി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരായത്. പഠനകാലത്തുള്ള അടുപ്പം വര്‍ഷങ്ങളോളമുള്ള പ്രണയമായതിനെ തുടര്‍ന്നായിരുന്നു വെള്ളൂരിലെ ക്ഷീര സഹകരണ സംഘത്തിലെ ജീവനക്കാരനായ വിജേഷും ബിരുദാനന്തര ബിരുദധാരിണിയായ സുനിഷയും തമ്മിലുള്ള വിവാഹം നടന്നത്.

LatestDaily

Read Previous

മണ്ണിൽ ജീവിതം തെരയുന്നൊരാൾ

Read Next

ക്വട്ടേഷൻ: ഒരാൾ കൂടി അറസ്റ്റിൽ