വീട്ടമ്മ മരിച്ച നിലയിൽ കഴുത്തിൽ മുറിപ്പാട്

നീലേശ്വരം:  വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം നെടുങ്കണ്ടയിലെ  കുഞ്ഞികൃഷ്ണന്റെ ഭാര്യ ജാനകിയെയാണ് 75, ഇന്നലെ വൈകീട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൃദ്ധയെ നീലേശ്വരം സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മകളും ഭർത്താവും ജോലിക്ക് പുറത്ത് പോയതിനാൽ ജാനകി മാത്രമേ  വീട്ടിലുണ്ടായിരുന്നുള്ളൂ. ചാക്ക് കെട്ടുകൾക്ക് മുകളിലാണ് ജാനകിയെ മരിച്ചു കിടക്കുന്നതായി കണ്ടത്. കഴുത്തിൽ മുറിപ്പാട് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. നീലേശ്വരം പോലീസ് കേസ്സെടുത്തു.

മൃതദേഹം വിദഗ്ധ പോസ്റ്റ്മോർത്തിന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമേ മരണം സംബന്ധിച്ച് വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Read Previous

തക്കാളി വില കാഞ്ഞങ്ങാട്ട് 100 കടന്നു

Read Next

ഏരിയ സമ്മേളനത്തിൽ രാജഗോപാലൻ എംഎൽഏയെ ബലിയാടാക്കാൻ നീക്കം