ക്വട്ടേഷൻ സംഘം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തണലിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണക്കേസ്സ് പ്രതികൾ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തണലിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചു. കർണ്ണാടകയിലെയും കേരളത്തിലെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റൊരു സംഘടനയുടെയും  തണലിൽ ക്വട്ടേഷൻ സംഘങ്ങൾക്ക് ഒളിത്താവളമൊരുക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

കർണ്ണാടകയിലും എറണാകുളമുൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഹൊസ്ദുർഗ് പ്രിൻസിപ്പൾ എസ്്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം നാലുനാൾ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തണലൊരുക്കിയത് പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളായതിനാൽ, ക്വട്ടേഷൻ പ്രതികളെ എളുപ്പം പിടികൂടാനാകില്ലെന്ന് പോലീസ് ഉറപ്പാക്കി.

ഒളിവിലുള്ള ക്വട്ടേഷൻ സംഘങ്ങൾ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, വധശ്രമം, ബോംബാക്രമണക്കേസ്സ് മുതലായവയിലുൾപ്പെട്ട  പ്രതികൾ, ക്വട്ടേഷൻ സംഘത്തിലുള്ളതായി പോലീസ് തിരിച്ചറിഞ്ഞു. പ്രതികൾക്കുള്ള രാഷ്ട്രീയ ബന്ധമാണ് പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ നേതാക്കളെ നിർബന്ധിതരാക്കിയതെന്ന് അന്വേഷണസംഘം ഉറപ്പാക്കി.

കാഞ്ഞങ്ങാട് ദുർഗാ ഹൈസ്ക്കൂൾ റോഡിൽ ഗണേഷ് മന്ദിരത്തിന് പിറകിൽ താമസിക്കുന്ന എച്ച്. ആർ. ദേവദാസിനെയും 65, ഭാര്യ ലളിതയെയും 60, പട്ടാപ്പകൽ ആക്രമിച്ച് 40 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും കാറുമായാണ് ക്വട്ടേഷൻ സംഘം കടന്നത്. തട്ടിയെടുത്ത കാറും, ആഭരണങ്ങളും പ്രതികളുടെ പക്കലുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നത്തിൽ ക്വട്ടേഷൻ ആക്രമണം നടത്തുകയായിരുന്നു.

LatestDaily

Read Previous

ഏരിയ സമ്മേളനത്തിൽ രാജഗോപാലൻ എംഎൽഏയെ ബലിയാടാക്കാൻ നീക്കം

Read Next

കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിന് സാധ്യതയേറി