കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിന് സാധ്യതയേറി

കാഞ്ഞങ്ങാട്:  ഹജ്ജ് യാത്രികരുടെ പുറപ്പെടൽ കേന്ദ്രം (എംബാർക്കേഷൻ പോയിന്റ്) മട്ടന്നൂർ മൂർഖൻ പറമ്പിലെ കണ്ണൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം ശക്തമായി. കോഴിക്കോട് കരിപ്പൂരിലായിരുന്നു നേരത്തെയുള്ള പുറപ്പെടൽ കേന്ദ്രം. എന്നാൽ കരിപ്പൂരിൽ അപകട സാധ്യതയുള്ള പശ്ചാത്തലത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു.

ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹിമാൻ കഴിഞ്ഞ ദിവസം കേന്ദ്ര ഹജ്ജ് മന്ത്രിയെ കണ്ട് സംസാരിച്ചപ്പോൾ കരിപ്പൂരിൽ ഇത്തവണ പുറപ്പെടൽ കേന്ദ്രം ഇല്ലെങ്കിൽ, കണ്ണൂരിൽ താൽക്കാലികമായി പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന് കേന്ദ്ര ഹജ്ജ് മന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി.

കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം വേണമെന്ന് നേരത്തെ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തി ഹജ്ജ് കണ്ണൂരിൽ ആരംഭിക്കാനുള്ള നീക്കമാണ് ഇപ്പോൾ ശക്തിപ്പെടുത്തിയത്.

Read Previous

ക്വട്ടേഷൻ സംഘം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തണലിൽ

Read Next

ഇരുമ്പയിരടങ്ങിയ മണ്ണ് കർണ്ണാടകയിലേക്ക്; ആറ് വാഹനങ്ങൾ വിജിലൻസ് പിടികൂടി