തക്കാളി വില കാഞ്ഞങ്ങാട്ട് 100 കടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് തക്കാളി വില 100 രൂപ കടന്നു. ഇന്നലെ 70 രൂപയുണ്ടായിരുന്ന തക്കാളി വില ഇന്ന് നൂറിലെത്തി. പത്ത് രൂപയ്ക്ക് ലഭിച്ചിരുന്ന തക്കാളിയാണ് 100 രൂപയിലെത്തി നിൽക്കുന്നത്. 15 രൂപയ്ക്ക് രണ്ട് കിലോ തക്കാളി വിൽപ്പനക്കെത്തിയിരുന്നിടത്താണ്  തക്കാളി കിട്ടാക്കനിയായതെന്ന്  വ്യാപാരികൾ പറഞ്ഞു.

ആവശ്യത്തിനുള്ള തക്കാളി കർണ്ണാടകയിൽ നിന്നും ലഭിക്കാതെ വന്നതോടെ തക്കാളി വില പത്തിരട്ടിയിലെത്തുകയായിരുന്നു. ബംഗ്ളൂരുവിൽ നിന്നുമുൾപ്പെടെ കർണ്ണാടകയിൽ നിന്നുമാണ് ജില്ലയിലേക്ക് തക്കാളിയെത്തുന്നത്.

പത്തിൽ നിന്ന് 20 രൂപയിലും, പടിപടിയായി ഉയർന്ന് രണ്ട് മാസത്തിനുള്ളിലാണ് തക്കാളി വില 100 രൂപയിലെത്തി നിൽക്കുന്നത്. വില കുതിച്ചുയർന്നതിനാൽ വ്യാപാരികൾ നാമമാത്രമായാണ് സ്റ്റോക്കെടുക്കുന്നത്.

Read Previous

ലൈസൻസില്ലാത്തയാൾക്ക് സ്ക്കൂട്ടറോടിക്കാൻ കൊടുത്ത വീട്ടമ്മയ്ക്ക് പിഴ

Read Next

വീട്ടമ്മ മരിച്ച നിലയിൽ കഴുത്തിൽ മുറിപ്പാട്