ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേസ്സ് റജിസ്റ്റർ ചെയ്തതോടെ യുവതി ബംഗളൂരുവിലേക്ക് കടന്നു
ചന്തേര: മണിചെയിൻ വ്യാപാരത്തിൽ പണമിരട്ടിപ്പാക്കാമെന്ന് പറഞ്ഞ് ചെറുവത്തൂർ മടിവയൽ സ്വദേശിനി പൈലൻ സുമയിൽ നിന്ന് 1,6000 രൂപ റൊക്കം പണം വാങ്ങി വഞ്ചിച്ച് മുങ്ങിയ ദന്തഡോക്ടർ ചെറുവത്തൂർ മടിവയലിലെ സ്നേഹസജീവന്റെ 25, പേരിൽ പോലീസ് ക്രിമിനൽ കേസ്സ് റജിസ്റ്റർ ചെയ്തു.
2021 ജനുവരിയിൽ ക്യൂനെറ്റ് എന്ന ഓൺലൈൻ മണിചെയിൻ വ്യാപാരത്തിലാണ് ഡോ. സ്നേഹയുടെ നിർബ്ബന്ധത്തിന് വഴങ്ങി പി. സുമയും മകൾ ഷോണിമയും ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ഡോക്ടർ സ്നേഹയുടെ ബാങ്ക് അക്കൗണ്ടിൽ രണ്ട് തവണകളായി നിക്ഷേപിച്ചത്.
ആദ്യ 2,3000 രൂപ നിക്ഷേപിച്ചത് സുമയുടെ സ്വർണ്ണമാല പണയപ്പെടുത്തിയാണ്. ആദ്യഗഡു പണം രജിസ്ട്രേഷനുള്ളതാണെന്ന് ഡോ. സ്നേഹ സജീവൻ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ശേഷം വീണ്ടും 1,37000 രൂപ സ്നേഹയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു കൊടുത്തു. ദളിത് കോൺഗ്രസ്സ് പ്രാദേശിക നേതാവായി അറിയപ്പെടുന്ന സജീവൻ മടിവയലിന്റെ മകളാണ് ഡോ. സ്നേഹ.
ആദ്യ തുക അമ്പതിനായിരം രൂപ ക്യൂ- മാർട്ട് കമ്പനി അക്കൗണ്ടിലെത്തിയാൽ വാച്ച്, ഡയമണ്ട് തുടങ്ങിയവ സമ്മാനമായി വീട്ടിലെത്തുമെന്നും സ്നേഹ പരാതിക്കാരിയെ പറഞ്ഞു ധരിപ്പിച്ചിരുന്നു. സുമയുടെ ഭർത്താവ് സന്തോഷ് വാർപ്പ് തൊഴിലാളിയാണ്. സജീവനും, മകൾ സ്നേഹയും പിന്നീട് മടിവയലിലുള്ള വീട് വിറ്റ് നീലേശ്വരത്തേക്ക് താമസം മാറുകയും ഡോ. സ്നേഹ ൻ ബംഗ്ലൂരുവിലേക്ക് കടക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാനിയമം 406, 420, ചതിയും വിശ്വാസ വഞ്ചനയുമനുസരിച്ചാണ് കേസ്സ് രജിസ്റ്റർ ചെയ്തത്. ഡോ. സ്നേഹയ്ക്കെതിരെ ആദ്യം പരാതിക്കാരി പി. സുമ ചന്തേര പോലീസിൽ പരാതി നൽകിയെങ്കിലും, കേസ്സ് നിൽക്കില്ലെന്ന് പറഞ്ഞ് പോലീസ് പരാതിക്കാരിയെ തിരിച്ചയക്കുകയായിരുന്നു.
പിന്നീട് പരാതിക്കാരി തെളിവുസഹിതം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് മൂന്ന് ദിവസം മുമ്പ് ചന്തേര പോലീസ് ഡോ. സ്നേഹ സജീവനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്താൽ കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത വകുപ്പുകളാണ് കേസ്സിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.