തായന്നൂരിൽ കാണാതായ ബിരുദ വിദ്യാർത്ഥിനി കോടതിയിൽ കാമുകനൊപ്പം പടിയിറങ്ങി

വീടുവിടാൻ 18 വയസ്സ് തികയും വരെ കാത്തിരുന്നു

കാഞ്ഞങ്ങാട്:  തായന്നൂർ എരളാലിൽ നിന്നും കാണാതായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പൂച്ചക്കാടൻ ഹൗസിൽ ഏ. വി. അപർണ്ണ 18, കോടതിയിൽ കാമുകൻ കാലിച്ചാനടുക്കം മുളവനടുക്കം ആൽബിൻ സ്റ്റീഫനൊപ്പം 24, പടിയിറങ്ങി. കാഞ്ഞിരപ്പൊയിൽ ഐഎച്ച്ആർഡി കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയായ അപർണ്ണയെ കഴിഞ്ഞ 13 മുതലാണ്  കാണാതായത്. പിതാവിന്റെ സഹോദരിയുടെ കാലിച്ചാനടുക്കം മയ്യങ്ങാനത്തെ വീട്ടിൽ നിന്നുമാണ് അപർണ്ണയെ കാണാതായത്.

പിതാവ് പി. വി. രാജന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്ത് അന്വേഷിക്കുന്നതിനിടെ അപർണ്ണ, കാമുകൻ ആൽബിനൊപ്പം പോലീസിൽ ഹാജരാവുകയായിരുന്നു. നാലര വർഷമായി ആൽബിൻ സ്റ്റീഫനുമായി പ്രണയത്തിലാണെന്നും വീട്ടുകാർ മറ്റ് വിവാഹം ആലോചിക്കുന്നതിനാൽ, ആൽബിൻ സ്റ്റീഫനൊപ്പം  വീടുവിട്ടതാണെന്നും യുവതി കോടതിയിൽ മൊഴി നൽകി.

പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വിവാഹിതരായതായി യുവതി മൊഴി നൽകി. ആൽബിൻ സ്റ്റീഫനൊപ്പം പോകാൻ താൽപ്പര്യമറിയിച്ച അപർണ്ണയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് സ്വന്തം ഇഷ്ടപ്രകാരം വിട്ടു. കോടതിയിലെത്തിയ ആൽബിൻ സ്റ്റീഫനും ബന്ധുക്കൾക്കൊപ്പം വിദ്യാർത്ഥിനി പോവുകയും ചെയ്തു.മകൾ ഹാജരായ വിവരമറിഞ്ഞ് പിതാവ് രാജൻ കോടതിയിലെത്തിയിരുന്നു.

Read Previous

കൃഷി ഭവനിൽ വിജിലൻസ് റെയ്ഡ് ഡാറ്റാ ബാങ്കിൽ വൻ അഴിമതി

Read Next

കാസർകോടിന് എയിംസ് ഇല്ലെന്ന് മുഖ്യമന്ത്രി