ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഒാൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഒാഫ് സയൻസ് (എയിംസ്) കാസർകോട് ജില്ലയ്ക്ക് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച് ചേർത്ത എംപിമാരുടെ യോഗത്തിലാണ് കാസർകോടിന് എയിംസ് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി തീർത്ത് പറഞ്ഞത്.
എയിംസ് കേന്ദ്രം കേരളത്തിനനുവദിക്കുകയാണെങ്കിൽ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോട് ജില്ലയെയും ഉൾപ്പെടുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. ഒരു കാരണവശാലും എയിംസ് കാസർകോട് ജില്ലയിൽ അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് സംബന്ധിച്ച ഉണ്ണിത്താൻ എംപിയും മുഖ്യമന്ത്രിയും തമ്മിൽ തർക്കിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിൽ ഒരു അയവുമുണ്ടായില്ല. കോഴിക്കോട് ജില്ലയിലെ നല്ലളത്തെ ഇരുന്നൂറേക്കർ ഭൂമിയാണ് കേരള സർക്കാർ എയിംസിന് കണ്ടുവെച്ചിട്ടുള്ളത്. ഇക്കാര്യം കേരളം നേരത്തെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.