ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അലാമിപ്പള്ളി തെരുവത്തെ കൃഷിഭവനിൽ വിജിലൻസ് റെയിഡ്. ഡാറ്റാ ബാങ്കിൽപ്പെട്ട ഭൂമി സംബന്ധിച്ച അപേക്ഷയിൽ വൻ വെട്ടിപ്പ്. ഡാറ്റാ ബാങ്ക് അപേക്ഷയിൽ ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയാണെന്ന പരാതിയിലാണ് ഇന്ന് രാവിലെ വിജിലൻസ് കൃഷി ഭവനിൽ പരിശോധന യാരംഭിച്ചത്.
രാവിലെ 11– ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒരു മണി വരെ പൂർത്തിയായില്ല. ഭൂമി തരം മാറ്റുന്നതിന് നൂറ് കണക്കിന് അപേക്ഷകൾ കൃഷി ഭവനിൽ കെട്ടിക്കിടക്കുന്നുണ്ട്. പാവപ്പെട്ടവർ വീട് വെക്കുന്നതിനും, 5 സെന്റ് ഭൂമി തരം മാറ്റുന്നതിനും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, സ്വാധീനവും, പണവുമുള്ളവർക്ക് വേഗത്തിൽ ഭൂമി തരം തിരിച്ച് നൽകി, മറ്റുള്ളവരുടെ അപേക്ഷ വർഷങ്ങളായി കൃഷി ഭവനിൽ കെട്ടിക്കിടക്കുകയാണ്.
ഡാറ്റാ ബാങ്ക് പരാതിയിൽ വേഗത്തിൽ തീർപ്പുണ്ടാക്കാൻ മറ്റ് കൃഷി ഭവനിലെ ഉദ്യോഗസ്ഥരെ കൂടുതലായി ഇവിടത്തെ ഒാഫീസിലേക്ക് നിയോഗിച്ചിരുന്നുവെങ്കിലും, ഭൂമി തരം തിരിക്കാനുള്ള അപേക്ഷകളിൽ പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. കൈക്കൂലി നൽകുന്നവർക്കും, സ്വാധീനമുള്ളവർക്കും വേഗത്തിൽ നടപടി പൂർത്തിയാക്കി നൽകുകയും ചെയ്യുന്നു.
കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാൽ, എസ്ഐമാരായ രമേശൻ, സുഭാഷ്, സിവിൽ പോലീസുദ്യോഗസ്ഥരായ രഞ്ജിത്ത് കുമാർ, രാജീവൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.