കിണറ്റിൽ നിന്നും ശബ്ദം; ഭീതിയിൽ നാട്ടുകാർ

പാണത്തൂർ:  ഇന്നലെയുണ്ടായ ശക്തമായ മഴക്കിടെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും അസാധാരണമായ ശക്തമായ ശബ്ദം. പനത്തടി റാണിപുരം ഘടിക്കാലിലെ ഏ. നാരായണന്റെ വീടിനടുത്തുള്ള കിണറ്റിൽ നിന്നുമാണ് ശബ്ദം കേൾക്കുന്നത്. കിണറ്റിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദമുണ്ടായതോടെ നാട്ടുകാരാകെ പരിഭ്രാന്തി്യിലാണ്.

കിണറ്റിൽ നിന്നും ശബ്ദം കേൾക്കുന്നതിനിടെ വീടിന് പൂർണ്ണമായും വിള്ളലുണ്ടായതായി വെള്ളരിക്കുണ്ട് തഹസിൽദാർ അറിയിച്ചു. നാരായണൻ ഭാര്യ ദേവകി ഇവരുടെ രണ്ട് മക്കൾ എന്നിവരെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. റവന്യൂ ഉദ്യോഗസ്ഥരും, രാജപുരം പോലീസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പോലീസും ഇന്ന് രാവിലെ സ്ഥലത്തെത്തി ഘടിക്കാലിലെ കിണർ പരിശോധിച്ചു.

Read Previous

ഫാഷൻ ഗോൾഡ് നിക്ഷേപക സംഗമത്തിന് പണപ്പിരിവ്

Read Next

എം. എം. നാസറിന് ജന്മനാടിന്റെ വിട