കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടു

കാഞ്ഞങ്ങാട്: കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടു. തോയമ്മലിലെ സുധീഷാണ് 37, വാഹനാപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ രാത്രി 11-30 മണിയോടെ കൂളിയങ്കാലിലാണ് അപകടം. ഇടിച്ചിട്ട വെള്ളനിറത്തിലുള്ള കാർ നിർത്താതെ ഓടിച്ചുപോയി. നടന്നുപോകുന്നതിനിടെയാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ജില്ലാആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

Read Next

മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് വിടവാങ്ങി