വിദ്യാർത്ഥിനിയെ തെരുവ് പട്ടി ആക്രമിച്ചു

രാജപുരം : തെരുവ് പട്ടിയുടെ ആക്രമണത്തിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് സാരമായി പരിക്കേറ്റു.കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നഹ്്ലക്കാണ് 10, ഇന്ന് രാവിലെ തെരുവ് പട്ടിയുടെ കടിയേറ്റത്. കൊട്ടോടി മദ്രസ്സയിലേക്ക് മറ്റ് കുട്ടികൾക്കൊപ്പം നടന്നു വരുമ്പോൾ സ്ക്കൂൾ പരിസരത്തെ റോഡിൽ കുട്ടിയെ പട്ടി ആക്രമിക്കുകയായിരുന്നു.

പൂടംകല്ലിലെ പനത്തടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ജില്ലാശുപത്രിയിലേക്ക് മാറ്റി. കൊട്ടോടി ടൗണിലും നൂറ് കണക്കിന് പിഞ്ചുകുട്ടികൾ പഠിക്കുന്ന കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, മദ്രസ്സ പരിസരങ്ങളിലും  പട്ടി ശല്യം അതിരൂക്ഷമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നിട്ടിറങ്ങിയിട്ടില്ല.പട്ടിപിടുത്തം ഭീമമായ ചെലവ് വരുന്ന നടപടിയായതിനാൽ പഞ്ചായത്തുകൾക്ക് പട്ടിപിടുത്തത്തിൽ താൽപ്പര്യമില്ല.

നാട്ടുകാരുടെ ജീവന് ഭീഷണിയായി മാറിയിട്ടും, അധികൃതർ കുലുങ്ങുന്ന മട്ടില്ല. മലയോരത്തിന്റെ എല്ലാ മേഖലകളും പട്ടികളുടെ വിഹാര കേന്ദ്രങ്ങളായി. റോഡുകൾ തെരുവ് പട്ടികൾ കയ്യടക്കി. ഉൾപ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ടുവരുന്ന കുട്ടികൾ ഭീതിയോടെയാണ് സ്ക്കൂളിലെത്തുന്നത്. വിദ്യാർത്ഥിനിയെ ആക്രമിച്ച പട്ടി രാവിലെ പ്രദേശത്തെ വീടുകളിലെ വളർത്തു മൃഗങ്ങളെയും ആക്രമിച്ചു.

LatestDaily

Read Previous

എസ്ഐയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

Read Next

കയറ്റിറക്ക് തർക്കം: ഐഎൻടിയുസി പ്രവർത്തകർക്കെതിരെ നരഹത്യാശ്രമക്കേസ്സ്