ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി ലേറ്റസ്റ്റ് പത്രത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീൽ നോട്ടീസ്സയച്ചത് പാർട്ടി അറിഞ്ഞില്ല. ബേബി തെരഞ്ഞെടുക്കപ്പെട്ട സിപിഎം ജനപ്രതിനിധിയാണ്. അതിലുപരി പാർട്ടി ജില്ലാക്കമ്മിറ്റിയംഗം കൂടിയാണ്.
സിപിഎമ്മിന്റെ ഒരു ജില്ലാക്കമ്മിറ്റിയംഗം ഒരു പത്രത്തിന് എതിരെ മാത്രമല്ല, ആർക്കെതിരെയും, വ്യക്തിപരമായിരുന്നാൽ പോലും കേസ്സും വ്യവഹാരവും വക്കീൽ നോട്ടീസ്സുമൊക്കെയായി നിയമനടപടിക്ക് നീങ്ങും മുമ്പ് പാർട്ടിയുടെ അനുമതി തേടേണ്ടത് പാർട്ടി ചട്ടമാണ്. പ്രസിദ്ധീകരണ രംഗത്ത് 40 വർഷം പിന്നിട്ട ഒരു പത്രത്തിനെതിരെ തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് പി. ബേബി വക്കീൽ നോട്ടീസ്സയച്ചത്.
ലേറ്റസ്റ്റ് വാർത്തകളിൽ പി. ബേബിക്ക് ബോധപൂർവ്വം അപകീർത്തിയുണ്ടാക്കുന്നതും മാനഹാനിയുണ്ടാക്കുന്നതുമായ വാർത്തകളൊന്നും അടുത്ത നാളുകളിലൊന്നും ലേറ്റസ്റ്റിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല. പൊതുപ്രവർത്തക എന്ന നിലയിലും, പാർട്ടി ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിലും ജില്ലാ പഞ്ചായത്ത് അധ്യക്ഷ എന്ന നിലയിലുമുള്ള വിമർശനങ്ങളാണ് പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ബേബിക്കെതിരെ ഉയർന്നത്.
ആ വിമർശനങ്ങളാണ് ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചത്. അത്തരം വിമർശനങ്ങൾക്ക് സാമാന്യ രാഷ്ട്രീയ ബോധവും, രാഷ്ട്രീയ നിലപാടും, മാധ്യമ സ്വാതന്ത്ര്യവും അൽപ്പമെങ്കിലും അറിയാവുന്നവരാരും കേസ്സ് കൊടുക്കാറില്ല. എന്നിട്ടും, പാർട്ടിയുടെ അനുമതി തേടാതെ 50 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പി. ബേബി ലേറ്റസ്റ്റിനെ കോടതി കയറ്റാൻ ഒരുങ്ങിയതിൽ മടിക്കൈ പാർട്ടിയിൽ പ്രതിഷേധം കടുത്തു.