എസ്ഐയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

കാഞ്ഞങ്ങാട്:  ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ വി. മാധവന്റെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്. ഫേസ് ബുക്കിൽ ഒരു അക്കൗണ്ട് നിലനിൽക്കെയാണ് എസ്ഐയുടെ പേരുപയോഗിച്ച് മറ്റൊരു അക്കൗണ്ട് കൂടി അജ്ഞാത സംഘം സൃഷ്ടിച്ചെടുത്തത്. ഇന്ന് രാവിലെ ഇദ്ദേഹം ഫേസ് ബുക്ക് പരിശോധിച്ചപ്പോഴാണ് സ്വന്തം പേരിൽ മറ്റൊരു അക്കൗണ്ട് കൂടി ശ്രദ്ധയിൽപ്പെട്ടത്.

എസ്ഐയുടെ ഒറിജിനൽ ഫോട്ടോയും, വീട്ടുപേരുമുപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയത്. പോലീസുദ്യോഗസ്ഥന്റെ സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നുമടക്കം പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്  വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് സംശയം.

പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനായിട്ടില്ല. സൈബർ സെൽ അന്വേഷണമാരംഭിച്ചു. അജ്ഞാതസംഘമുണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തക്കസമയത്ത് ശ്രദ്ധയിൽപ്പെട്ടതിനാൽ തട്ടിപ്പ് ഒഴിവായി. ഹൊസ്ദുർഗിലടക്കം നിരവധി പോലീസുദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ മുമ്പും ശ്രമം നടന്നിരുന്നു.

LatestDaily

Read Previous

സബ് രജിസ്ട്രാർ ഓഫീസുകളിലെ വിജിലൻസ് റെയ്ഡിൽ ക്രമക്കേട്

Read Next

വിദ്യാർത്ഥിനിയെ തെരുവ് പട്ടി ആക്രമിച്ചു