മകളെ പീഡിപ്പിച്ച പിതാവും സുഹൃത്തും അറസ്റ്റിൽ

Stop domestic abuse. Women violence and abuse concept. Social issues, abuse and aggression on women. Cartoon vector illustration on flat style.

പയ്യന്നൂര്‍: പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർ ത്തിയാകാത്ത മകളെ ബലാൽസംഗത്തിനിരയാക്കിയ പിതാവും മദ്യലഹരിയിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പിതാവിന്റെ  സുഹൃത്തായ ഓട്ടോ ഡ്രൈവറും പോക്സോ കേസിൽ അറസ്റ്റിൽ

പിതാവായ 46 കാരനെയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ വെങ്ങര സ്വദേശി സുജി എന്ന സുജിത്തിനെയുമാണ് 40,  പോലീസ് അറസ്റ്റു ചെയ്തത്. പതിനാറുകാരിയായ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെയാണ്    2019-ല്‍ പിതാവും രണ്ടുമാസം മുമ്പ്  സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചത്.

ഒരപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് വീട്ടില്‍ അമ്മയില്ലാതിരുന്ന സമയത്ത് ഓട്ടോ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയിലെടുത്ത  കേസിലാണ് പയ്യന്നൂര്‍ എസ്‌ഐ, കെ.വി.മുരളി പിതാവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ  റിമാന്റ്  ചെയ്തു.

LatestDaily

Read Previous

ബിജെപിക്കുള്ള വാതിൽ തുറന്നുകൊടുത്തത് സോണിയയും രാഹുലും: പി.സി.ചാക്കോ

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ്; രണ്ടാംഘട്ട സമര പ്രഖ്യാപനം നാളെ