ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലയാട് രവി
തലശ്ശേരി: ഇടംവലം തിരിയാൻ വിടാതെ അടക്കിപ്പിടിച്ച് ചുറ്റും വലയം ചെയ്ത് നിന്ന തണ്ടർബോൾട്ടിന്റെ യും തീവ്രവാദ വിരുദ്ധ സേനയുടെയും ഇടയിൽ കോടതി വളപ്പിൽ വീർപ്പുമുട്ടുമ്പോഴും ബി.ജി. കൃഷ്ണമൂർത്തിയെന്ന കന്നടക്കാരൻ മാവോവാദി നേതാവ് മുഷ്ടി ഉയർത്തി വിളിച്ചു. അന്തരീക്ഷത്തിൽ “ക്യാപ്പിറ്റലിസം തുലയട്ടെ, മാവോയിസം ജയിക്കട്ടെ” എന്നാൽ കോടതി മുറിയിൽ കൃഷ്ണമൂർത്തിയിൽ കണ്ടത് മാവോവാദികളുടെ പ്രതീക്ഷിത മുഖവും പെരുമാറ്റവുമായിരുന്നില്ല.
തീർത്തും സൗമ്യൻ. എല്ലാറ്റിനോടും സഹകരിച്ചു.തിങ്ങിനിറഞ്ഞ കോടതി ഹാളിൽ നടപടികളുടെ ഭാഗമായി റിമാന്റ് ഉത്തരവ് തയ്യാറാക്കും മുൻപ് മാവോവാദി നേതാവിനെ ന്യായാധിപൻ അടുത്തേക്ക് വിളിച്ചു വരുത്തി. വക്കീലിനെ നിയോഗിച്ചിട്ടുണ്ടോ, എന്തെങ്കിലും പരാതി പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് വിനയാന്വിതനായി കൃഷ്ണമൂർത്തി പറഞ്ഞത്. ഒന്നുമില്ല. “ഞാനൊരു അഭിഭാഷകനാണെന്നായിരുന്നു”.
ബി.എ.എൽ.എൽ.,ബി ബിരുദമുണ്ട് . കോടതിയിൽ എങ്ങിനെ പെരുമാറണമെന്ന് നേതാവ് തെളിയിച്ചു. നാല് വർഷം മുൻപ് 2017 മാർച്ച് 20ന് രാത്രി ഏഴര മണിയോടെ കരിക്കോട്ടക്കരി അയ്യൻകുന്ന് ഉരുപ്പും കുറ്റി കോളനിയിലെ വീടുകളിൽ അതിക്രമിച്ചു കയറി വീട്ടുകാരുടെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അരിയും സാധനങ്ങളും വാങ്ങിക്കൊണ്ടുപോയെന്നായിരുന്നു കേരളത്തിലെ മാവോവാദി സംഘടനയുടെ കേന്ദ്രക്കമ്മിറ്റി അംഗവും പശ്ചിമഘട്ട സോണൽ സിക്രട്ടറിയുമായ ബി.ജി. കൃഷ്ണമൂർത്തിയെന്ന 47, ഋംഗേരി നെന്മാരുഎസ് റ്റേറ്റിലെ വിജയയുടെ പേരിലുള്ള കേസ് .പ്രസ്തുത കേസിലാണ് തലശ്ശേരി കോടതി ഇയാളെ റിമാന്റ് ചെയ്തത് . ഇതിൽ വേറെ 4 മാവോവാദികളും പ്രതികളാണ് .
ചിക്കമംഗലൂർ ഹ ള്ളുവള്ളി സ്വദേശിനിയാണ് ഉഷയെന്നും രജിതയെന്നും മറു പേരുകളുള്ള സാവിത്രി 37. മാവോവാദി കബനീ ദളത്തിന്റെ കമാണ്ടറാണ് ഇവർ.കഴിഞ്ഞവർഷം ഫിബ്രവരിയിൽ ആറളം ഫാമിലെ 13-–ാം ബ്ലോക്കിലുള്ള വീടുകളിൽ കൂട്ടാളികൾക്കൊപ്പം കടന്നു കയറി തോക്കു ചൂണ്ടി ഭക്ഷണം വാങ്ങുകയും മൊബൈൽ ഫോൺ ചാർജ് ചെയ്യുകയും ചെയ്തുവെന്നതിനാണ് സാവിത്രിയുടെ പേരിൽ കേസ്. അഞ്ച് കിലോ അരിയും സാധനങ്ങളും കൈക്കലാക്കിയെന്നാണ് കുറ്റം.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വയനാട് അതിർത്തിയോട് ചേർന്ന കർണ്ണാടകയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. സുൽത്താൻ ബത്തേരി ,ഗുണ്ടൽപേട്ട് റോഡിലൂടെ വാഹനത്തിൽ വേഷം മാറി സാവിത്രി സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എസ്.ടി.എസ്.ഡി. വൈ.എസ്.പി ബിജു പൗലോസും സംഘവും നടത്തിയ ഓപ്പറേഷനിലാണ് കൃഷ്ണമൂർത്തിയും സാവിത്രിയും കസ്റ്റഡിയിലായത്.
അരീക്കോട് എം.എസ്.പി.ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരുടെ സുഹൃത്തായ അഭിഭാഷകൻ അഡ്വ. തുഷാർ നിർമ്മലിനെ അറിയിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിമാൻറിലായ ഇരുവരെയും തെളിവെടുക്കാനും തോക്കുകൾ കണ്ടെടുക്കാനും എസ്.ടി.എസ്.കസ്റ്റഡിയിൽ വാങ്ങും. അടുത്ത തവണ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കാനാണ് ജഡ്ജ് നിർദ്ദേശിച്ചത്.