കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്്റു കോളേജിന് മുന്നിൽ സൺകേർ പ്രൈവറ്റ് ലിമിറ്റഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നു. സൺകേർ എന്നാണ് ആശുപത്രിയുടെ പേര്. കോളേജിന് മുന്നിലുള്ള നാലുനിലക്കെട്ടിടത്തിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പർസ്പെഷ്യാലിറ്റി ഒരുങ്ങി വരുന്നത്.
കാർഡിയോളജി, ന്യൂറോളജി, ഓർത്തോവിഭാഗം, ഇൻഫെർട്ടിലിറ്റി, ഗൈനക്കോളജി, ക്രിട്ടിക്കൽ കേർ മെഡിസിൻ, ദന്തവിഭാഗം, ഇഎൻടി, സർജറി എന്നീ വിഭാഗങ്ങളിൽ പ്രഗൽഭരായ ഡോക്ടർമാരും, ആധുനിക ചികിൽസാ യന്ത്രങ്ങളും, വൈദ്യശാസ്ത്രരംഗത്തെ ഇതര ജീവനക്കാരുടെയും സേവനമാണ് സൺകേർ സൂപ്പർ സ്പെഷ്യാലിറ്റിയിൽ ഒരുങ്ങിവരുന്നത്.
ആശുപത്രിയുടെ എല്ലാ മേഖലകളിലും ഒട്ടനവധി ജോലി സാധ്യതകളുള്ള ആതുരാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 80 ശതമാനവും പൂർത്തിയായി.