കാഞ്ഞങ്ങാട്ട് ട്രാഫിക് കുരുക്ക് മുറുകി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും ട്രാഫിക് സംവിധാനം താളം തെറ്റി. ഗതാഗതകുരുക്ക് അതിന്റെ മൂർധന്യാവസ്ഥയിലാണ്. അലാമിപ്പള്ളി പുതിയ ബസ്്സ്റ്റാന്റ്  മുതൽ തുടങ്ങുന്ന ട്രാഫിക്  കുരുക്ക് അതിഞ്ഞാൽ വരെ പതിവായി. നഗരത്തിലെ ആറ് കിലോ മീറ്ററിനുള്ളിൽ രൂക്ഷമായ ഗതാഗത കുരുക്കാണനുഭവപ്പെടുന്നത്.

ടിബിറോഡ് ജംഗ്ഷനും കോട്ടച്ചേരി ട്രാഫിക് സർക്കിളിനുമിടയിൽ ഏറ്റവും വലിയ ഗതാഗതകുരുക്കാണ്. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിൽ  അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കാരണമായി. നാല് ഹോം ഗാർഡുകളാണ് നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നത്. 20 പോലീസുദ്യോഗസ്ഥർ മിനക്കെട്ട് പരിശ്രമിച്ചാലും,  പരിഹരിക്കാനാവാത്ത നഗരത്തിലാണ് ട്രാഫിക്ക് നിയന്ത്രിക്കാൻ ഏതാനും ഹോംഗാർഡുകളെ നിയോഗിച്ചിരിക്കുന്നത്.

ഓട്ടോ ടാക്സികളും  സ്വകാര്യ വാഹനങ്ങളും തലങ്ങും വിലങ്ങും  പാർക്ക് ചെയ്യുന്നു. ബസ്്സ്റ്റാന്റിന് മുൻവശം റോഡിൽ സ്വകാര്യ, കെഎസ്ആർടിസി ബസ്സുകൾ പാർക്ക് ചെയ്യുന്നത് അശാസ്ത്രീയ രീതിയിലായതോടെ ഈ ഭാഗത്തും  ഗതാഗതകുരുക്ക് രൂക്ഷമായി. നഗരസഭയും പോലീസും ചേർന്ന് നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിച്ച് കാര്യങ്ങൾ സുഗമമാക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും, ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള  സർവ്വീസ് റോഡുകൾ   കയ്യേറി കച്ചവടം പൊടിപൊടിക്കുന്നു. ഫൂട് പാത്തുകളിലും കച്ചവടം നടക്കുന്നു. നഗരത്തിൽ ജനത്തിരക്ക് കാര്യമായില്ലെങ്കിലും, വാഹനത്തിരക്ക് അതിരൂക്ഷമാണ്.

LatestDaily

Read Previous

വഞ്ചനാക്കേസ്സിൽ പരാതിക്കാരന് നീതി വൈകുന്നു

Read Next

ആഢംബര ബൈക്കിൽ കവർച്ച; കാഞ്ഞങ്ങാട് സ്വദേശി പയ്യന്നൂരിൽ പിടിയിൽ