സിപിഎം ഏരിയാ സമ്മേളന പോസ്റ്ററിൽ സിപിഐക്കാരുടെ പടങ്ങളും

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്ററിൽ സിപിഐ നേതാക്കളടക്കമുള്ള  ഇടതുമുന്നണി നേതാക്കളുടെ പടങ്ങൾ. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ഡിസംബർ 1, 2,  തീയ്യതികളിൽ അജാനൂർ ഇട്ടമ്മലിൽ ചേരുന്നതിന് മുന്നോടിയായുള്ള വാട്സ്ആപ്പ് പോസ്റ്ററിലുള്ള പടത്തിലാണ് സിപിഐ നേതാക്കളും കയറിക്കൂടിയത് .

ഫലത്തിൽ ഈ പടം ഇടതുമുന്നണി മുമ്പെങ്ങോ കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ ജാഥയുടെ പടമാണ്. ജാഥയുടെ വലതു ഭാഗത്ത് സിപിഐ മണ്ഡലം പ്രസിഡണ്ട് ബാബുരാജിനേയും മറ്റു ചില സിപിഐ നേതാക്കളേയും കാണാം. അല്ലെങ്കിലും പാർട്ടി ഏരിയാ സമ്മേളനത്തിന്റെ പരസ്യം ബോർഡുകളിലും, പോസ്റ്ററുകളിലും ജീവിച്ചിരിക്കുന്ന പ്രാദേശിക സിപിഎം നേതാക്കളുടെ പടങ്ങൾ ചേർക്കാറില്ല.

Read Previous

കാണാതായ പ്രവാസിയുടെ ഭാര്യയെയും കാമുകനും പയ്യാമ്പലത്ത്

Read Next

പച്ചക്കറി വില പിടിച്ചു നിർത്താൻ നടപടിയില്ല