കരിപ്പൂരിൽ ഇത്തവണയും ഹജ്ജ് പുറപ്പെടൽ കേന്ദ്രമില്ല

കാഞ്ഞങ്ങാട്: 2022 ലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രം (എംബാർക്കേഷൻ പോയിന്റ്) പട്ടികയിൽ ഇത്തവണയും കോഴിക്കോട് കരിപ്പൂർ വിമാനത്താവളമില്ല.  കേരള ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്റെ ഹജ്ജ് ഹൗസ് സ്ഥിതി ചെയ്യുന്ന കരിപ്പൂരിൽ ഹജ്ജ് സർവ്വീസിനാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പുറപ്പെടൽ കേന്ദ്രം അനുവദിക്കാത്തതിൽ മലബാർ മേഖലയിൽ കടുത്ത പ്രതിഷേധമാണുള്ളത്.

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രികരിൽ 80 ശതമാനവും കരിപ്പൂരിൽ നിന്നുള്ളവരായിട്ടും,  കരിപ്പൂർ അവഗണിക്കപ്പെടുകയാണ്. വിശാല ഹജ്ജ് ഹൗസ് കരിപ്പൂരിലുണ്ടായിരിക്കെനെടുമ്പാശ്ശേരിയിൽ താൽക്കാലിക ഹജ്ജ് ഹൗസ് സംവിധാനങ്ങളൊരുക്കാൻ കോടികളാണ് പാഴാക്കുന്നത്. ആയിരം പേർക്ക് താമസിക്കാനുള്ള ഹജ്ജ് ഹൗസിന് പുറമെ വനിതകൾക്കായി പ്രത്യേകം ഹജ്ജ് ഹൗസിന്റെ നിർമ്മാണവും കരിപ്പൂരിൽ പൂർത്തിയായി വരുന്നുണ്ട്.

വനിതകൾക്കായുള്ള ഹജ്ജ് ഹൗസ് കെട്ടിടത്തിൽ ആയിരം പേർക്ക് താമസ സൗകര്യമുണ്ട്. ഇതേവരെയായി കോവിഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന കരിപ്പൂർ ഹജ്ജ് ഹൗസിൽ കോവിഡ് സേവനം അവസാനിപ്പിച്ച് ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോഴാണ് ഇത്തവണയും പുറപ്പെടൽ കേന്ദ്രം കരിപ്പൂരിലില്ലെന്നുള്ള വിവരമറിയുന്നത്. ആയിരം പേർക്കുള്ള ഹജ്ജ് ഹൗസും അഞ്ഞൂറ് പേർക്കുള്ള വനിതാ ഹൗസും കേരള ഹജ്ജ് കമ്മിറ്റി ഒാഫീസുൾപ്പെടെ സകല സംവിധാനങ്ങളുമുള്ള കരിപ്പൂരിനെ ഒഴിവാക്കി നെടുമ്പാശ്ശേരിയിൽ പുറപ്പെടൽ കേന്ദ്രം അനുവദിച്ചത് ദുരൂഹമാണ്.

LatestDaily

Read Previous

യുവാവിന്റെ തിരോധനത്തിന് ഒരു മാസം

Read Next

കാണാതായ പ്രവാസിയുടെ ഭാര്യയെയും കാമുകനും പയ്യാമ്പലത്ത്