ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തീരെ വിലയില്ലാതെ കർണ്ണാടകയിലും ഉത്തരേന്ത്യയിലും കർഷകർ വഴിയിൽ തള്ളിയ തക്കാളിക്ക് 60 രൂപയും, മുരിങ്ങക്കായക്ക് 100 രൂപയും, 30 മുതൽ 40 രൂപ വരെ മാത്രം വിലയുണ്ടായിരുന്ന കാരറ്റിന് 70 രൂപയുമായി ഉയർന്നിട്ടും പച്ചക്കറി വിപണിയിലെ കുതിപ്പ് തടയാൻ നടപടിയില്ല.
കാലം തെറ്റി വന്ന കാലവർഷവും അയൽ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയുമാണ് കാരറ്റിനും തക്കാളിക്കും വില കയറാൻ കാരണം. ഏഴിനം പച്ചക്കറികൾക്ക് ഒരാഴ്ചയായി ശരാശരി 10 രൂപ കിലോയ്ക്ക് കൂടിയിട്ടുണ്ട്. 30 രൂപ വിലയുണ്ടായിരുന്ന ഉള്ളി വില 45 രൂപയായി ഉയർന്നു. പയറിന് 60 രൂപയും, ബീൻസിന് 50 രൂപയുമാണ് ഇന്നത്തെ വില.
60 രൂപയിൽ നിന്നാണ് മുരിങ്ങക്കയ്ക്ക് നൂറ് രൂപയായി ഉയർന്നത്. പാവയ്ക്കക്ക് 50 ൽ നിന്ന് 79 ആയപ്പോൾ എല്ലാ വിഭവങ്ങൾക്കും ആവശ്യമായ പച്ചമുളകിന്റെ വിലയും കൂടി. ഡീസൽ വിലയിൽ 10 രൂപ കേന്ദ്രവും ആനുപാതികമായി സംസ്ഥാനങ്ങളും കുറിച്ചിട്ടും കടത്ത് കൂലിയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് മാത്രമല്ല, അതൊന്നും വിപണിയിൽ പ്രതിഫലിച്ചിട്ടുമില്ല.