രാജപുരം സ്വദേശിനി പുന്നപ്രയിൽ മയക്കുമരുന്നുമായി പിടിയിൽ

കാഞ്ഞങ്ങാട്:  ഹാഷിഷ് ഒായിലുമായി ആലപ്പുഴ പുന്നപ്ര  പോലീസിന്റെ പിടിയിലായ രാജപുരം സ്വദേശിനിയും കാമുകനും റിമാന്റിൽ. രാജപുരം പഴയിടത്തുമലയിൽ ഷെല്ലി മാത്യു 28, വണ്ടാനം പുതുവൽ നൗഫൽ 30, എന്നിവരാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപം 202 ഗ്രാം ഹാഷിഷ്  ഒായിലുമായി പിടിയിലായത്.

ആലപ്പുഴയിലെ റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഷെല്ലി മാത്യുവെന്ന് പുന്നപ്ര പോലീസ് വെളിപ്പെടുത്തി. വിപണിയിൽ രണ്ടര ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഒായിലാണ് കഴിഞ്ഞ ദിവസം പുന്നപ്ര പോലീസ് പിടിച്ചെടുത്തത്. യുവതിയോടൊപ്പമുണ്ടായിരുന്ന നൗഫൽ ഇവരുടെ കാമുകനാണ്. ആലപ്പുഴ നാർക്കോട്ടിക്ക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഷെല്ലി മാത്യുവും നൗഫലും കുറച്ചു നാളായി നിരീക്ഷണത്തിലായിരുന്നു. നൗഫലിനെതിരെ നിരവധി കേസ്സുകൾ നിലവിലുണ്ട്. ഷെല്ലി മാത്യുവിനെതിരെ നിലവിൽ മയക്കുമരുന്ന് കടത്ത് കേസ്സുകളൊന്നുമില്ലെന്ന് പുന്നപ്ര പോലീസ് അറിയിച്ചു. യുവതിക്ക് മറ്റ് തൊഴിലുകളൊന്നും ഇല്ലെന്നാണ് പുന്നപ്ര പോലീസ് നൽകുന്ന സൂചന.

Read Previous

ലോക്കൽ സമ്മേളനങ്ങളിൽ ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Read Next

പണയ ഇടപാടിൽ പിലിക്കോട് സഹ. ബാങ്കിന് 7.5 ലക്ഷത്തിന്റെ നഷ്ടം