ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വിദ്യാലയങ്ങൾ തുറന്നതോടെ ചന്ദ്രഗിരിപ്പാത വഴി കാഞ്ഞങ്ങാട്–കാസർകോട് റൂട്ടിൽ കെഎസ്ആർസി സർവ്വീസുകളുടെ എണ്ണം കൂട്ടും. ജീവനക്കാരുടെ കുറവുള്ളതിനാൽ, ഡബിൾ ഡ്യൂട്ടി അനുവദിക്കാനുള്ള നീക്കവും കെഎസ്ആർടിസി അധികൃതർ നടത്തുന്നുണ്ട്. ഈ ആഴ്ചയിൽത്തന്നെ കൂടുതൽ ട്രിപ്പുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
നിലവിൽ 62 ബസ്സുകളാണ് കെഎസ്ആർടിസി സർവ്വീസ് നടത്തുന്നത്. ഇതോടൊപ്പം നാലെണ്ണം കൂടി കൂട്ടി പരമാവധി ട്രിപ്പുകൾ വർദ്ധിപ്പിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച് യൂണിയൻ നേതാക്കളുമായി അധികൃതർ സംസാരിച്ചു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ ജില്ലയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് നേരിട്ടെത്താൻ കഴിയുന്നില്ലെങ്കിലും തലപ്പാടിയിലാണ് ഇപ്പോൾ യാത്രക്കാരെ ഇറക്കുന്നത്. കേരള അതിർത്തിയിലേക്ക് തന്നെ കർണ്ണാടക ആർടിസി ബസ്സുകൾ എത്തുന്നതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമാണ്. നിലവിൽ കാസർകോട്–മംഗളൂരു ബസ്സുകൾ തലപ്പാടി വരെ മാത്രമാണ് പോകുന്നതെങ്കിലും, കെഎസ്ആർടിസിക്ക് ഇപ്പോൾ വരുമാന നഷ്ടമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്