ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോളിച്ചാൽ ഗ്രാമീൺ ബാങ്കിൽ ഭർത്താവ് മുക്കുപണ്ടം പണയപ്പെടുത്തിയ സംഭവത്തിൽ ഭാര്യയായ താൻ നിരപരാധിയാണെന്ന് മുക്കുപണ്ടക്കേസിൽ റിമാന്റിൽക്കഴിയുന്ന ബാങ്ക് സറാഫ് ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ വെളിപ്പെടുത്തി. ഭർത്താവിന്റെ സ്വർണ്ണ ഇടപാടുകളൊന്നും താൻ അറിഞ്ഞിരുന്നില്ല, തന്റെ പത്തു പവൻ സ്വർണ്ണമടക്കം ഭർത്താവ് ഈ ബാങ്കിൽ പണയപ്പെടുത്തിയ കാര്യം അറിഞ്ഞത് പിന്നീടാണ്.
മുക്കുപണ്ട തട്ടിപ്പു നടന്ന ബാങ്കുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാൻ പ്രസ്തുത ബാങ്കിൽ സ്വർണ്ണം പണയപ്പെടുത്തിയിട്ടുമില്ല. എന്നാൽ ഭർത്താവ് പണയപ്പെടുത്തിയ സ്വർണ്ണത്തിൽ തന്റെ പേര് എഴുതിവെച്ചതായി അറിയാൻ കഴിഞ്ഞു. ഇത് വലിയ ചതിയാണ്. താൻ ഈ മുക്കു പണ്ടക്കേസിൽ തീർത്തും നിരപരാധിയാണെന്ന് അറിഞ്ഞിട്ടും കേസ്സിൽ തന്നെ പ്രതി ചേർത്ത പോലീസ് നടപടി നീതിയ്ക്ക് നിരക്കാത്തതാണെന്ന് സന്ധ്യ പറഞ്ഞു.
357