തീപിടിച്ച ദീപാലിഗുണ്ട് കൈയ്യിൽ നിന്ന് പൊട്ടി

യുവാവിന്റെ ഇടതു കൈപത്തി ചിതറി തെറിച്ചു

തലശ്ശേരി: തീ പിടിച്ച ദീപാവലി ഗുണ്ട് വലിച്ചെറിയാനുള്ള ശ്രമത്തിൽ കൈയ്യിൽ നിന്ന് പൊട്ടിയത് പ്രവാസിയായ യുവാവിനെ ഗുരുതരാവസ്ഥയിലാക്കി. കതിരൂർ വേറ്റുമ്മൽ സ്വദേശി അഫ്നാസിൽ ഉനൈസിനാണ് 23, അപകടം സംഭവിച്ചത്‌.

സ്ഫോടനത്തിൽ ഇടതു കൈപ്പത്തി ചിതറിത്തെറിച്ചു. വലൃത് കൈയ്യിലെ രണ്ട് വിരലുകൾ അറ്റു.’ഉനൈസ് കണ്ണൂർ ചാല ആസ്റ്റർ മിംസിലിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അടിയന്തിര ശസ്തക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെ കതിരൂർ ആറാം മൈൽ കുന്നിന് മീത്തലിലുള്ള സുഹൃത്തിന്റെ ലഘുഭക്ഷണശാലയിലാണ് സംഭവം.

രണ്ടാഴ്ച മുമ്പ് ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ഉനൈസ് ഇന്നലെ സുഹൃത്ത് സി നാനുമൊത്ത് തലശ്ശേരിയിൽ വന്ന് വീട്ടിലേക്ക്  തിരിച്ചു പോവുന്നതിനിടയിൽ കതിരൂരിലെ പടക്കക്കടയിൽ നിന്നും വാങ്ങിയ ഗുണ്ട് ഉൾപ്പെടെയുള്ള പൊട്ടാസുകളാണ് അപകടം വരുത്തിയത്. പടക്കങ്ങളുമായി ഇരുവരും ആറാം മൈലിലെ സുഹൃത്തിന്റെ കടയിലെത്തി. ചായയും ബർജറും ഓർഡർ ചെയ്ത് പുറത്തിറങ്ങിയ ഉനൈസ് വരാന്തയിൽ നിന്നും സഞ്ചിയിലെ പടക്കങ്ങളിൽ ഒന്നെടുത്ത് കൈയ്യിൽ വെച് തീകൊളുത്തിയത്രെ.

തിരിയിൽ തീയാളിയ ഗുണ്ട് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടയിലാണ് കൈയ്യിൽ നിന്നും പൊട്ടിത്തെറിച്ചത്.സ്ഫോടനമുണ്ടായ സ്ഥലത്ത് രക്തവും മാംസക്കഷണങ്ങളും ചിതറി വീണു. അവധി കഴിഞ്ഞ് ഉനൈസ് ഈ ആഴ്ച ഗൾഫിലേക്ക് തിരിച്ചു പോവാൻ തയ്യാറെടുക്കുകയായിരുന്നു.

Read Previous

സറാഫ് റിമാന്റിൽ

Read Next

ഗ്യാസ് വില വർദ്ധന: ജീവിതം വഴിമുട്ടി തട്ടു കടക്കാർ