എസ്എഫ്ഐ കൊടിമരം എംഎസ്എഫ് പിഴുതുമാറ്റി

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിന് മുന്നിൽ എസ്എഫ്ഐ സ്ഥാപിച്ച കൊടിമരം എംഎസ്എഫ് യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പിഴുതുമാറ്റിയതിനെച്ചൊല്ലിയുണ്ടായ   സംഘർഷത്തിൽ, 75 പേർക്കെതിരെ കേസ്സ്.

കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐയുടെ കൊടിമരം എംഎസ്എഫ് യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പിഴുതുമാറ്റിയത്. ഇതേച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും, എംഎസ്എഫ്  പ്രവർത്തകനും പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഇരു വിഭാഗങ്ങളും ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇരുവിഭാഗത്തിലുംപെട്ട 75 പേർക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തത്. സംഘർഷത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകർ സിബിനും, എംഎസ്എഫ് പ്രവർത്തകൻ ആഗോസും ചികിത്സയിലാണ്.

Read Previous

പോലീസ് നീക്കമറിയാൻ പൂഴി ചാരന്മാർ; വേഷം മാറി പോലീസ്

Read Next

അന്ധവിശ്വാസവും മുഖ്യമന്ത്രിയുടെ ചങ്കൂറ്റവും