രാജപുരം: കോളിച്ചാൽ ഗ്രാമീൺ ബാങ്ക് മുക്കുപണ്ട പണയത്തട്ടിപ്പ് കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കോളിച്ചാൽ എരിഞ്ഞിലാംകോട്ടെ ബാലകൃഷ്ണനെയാണ് 42, ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് റിമാന്റ് ചെയ്തത്.
കോളിച്ചാൽ ഗ്രാമീൺ ബാങ്ക് ശാഖയിലെ അപ്രൈസറായ ബാലകൃഷ്ണൻ ഭാര്യയടക്കമുള്ള അഞ്ച് പ്രതികളുടെ സഹായത്തോടെ ഗ്രാമീൺ ബാങ്ക് ശാഖയിൽ മുക്ക്പണ്ടം പണയപ്പെടുത്തി 2,10,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്നു.
ഇന്നലെ രാജപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഒളിവിലുള്ള മറ്റ് പ്രതികളിൽ ചിലർ മുൻകൂർ ജാമ്യത്തിന് ശ്രമമാരംഭിച്ചു. ബാലകൃഷ്ണനെ ഈ മാസം 18 വരെയാണ് കോടതി റിമാന്റ് ചെയ്തത്.