പീഡനത്തിനിരയായ മടിക്കൈ പെൺകുട്ടിക്ക് ഭീഷണി

മടിക്കൈ: പാർട്ടി ലോക്കൽ കമ്മിറ്റിയംഗം ലൈംഗീകമായി പീഡിപ്പിച്ച ബാലസംഘം ഭാരവാഹിയായ മടിക്കൈ പെൺകുട്ടിക്ക് ഭീഷണി. പോലീസിൽ പരാതി നൽകിയാൽ മടിക്കൈ നാട്ടിൽ ജീവിക്കാൻ വിടില്ലെന്നാണ് ഭീഷണി. പാർട്ടി അംഗത്തിന്റെ ഭാര്യ സർക്കാർ ജീവനക്കാരിയാണ്. മടിക്കൈയുടെ കിഴക്കൻ പ്രദേശത്താണ് പീഡനം നടന്നത്.

പെൺകുട്ടി പരാതി പാർട്ടിയിൽ പറഞ്ഞുവെങ്കിലും, പാർട്ടി പ്രാദേശിക നേതാക്കൾ പീഡനം ഒതുക്കാനുള്ള നീക്കം നടത്തുകയായിരുന്നു. പീഡിപ്പിച്ച യുവാവിനെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്താമെന്നാണ് പെൺകുട്ടിയോട് പറഞ്ഞത്.

കാര്യമായ നടപടികളൊന്നുമില്ലാതിരുന്നതിനാൽ, പെൺകുട്ടി പോലീസിൽ പരാതി നൽകാനുള്ള നീക്കങ്ങൾ നടത്തിയപ്പോഴാണ് പെൺകുട്ടിക്കും കുടുംബത്തിനും ഭീഷണി ഉയർന്നത്. പീഡനമേറ്റ പെൺകുട്ടി ബാലസംഘത്തിന്റെ ഭാരവാഹിയായിട്ടും, സംഭവം താളിന് പുറത്തുവീണ വെള്ളം പോലെ ആയിമാറ്റിയിട്ടുണ്ട്.

Read Previous

മടിക്കൈയിൽ ലഘുലേഖ ഇറക്കി, എൽസി അംഗത്തിന്റെ അനാശാസ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം

Read Next

ജിമ്മിലേക്ക് പുറപ്പെട്ട് കാണാതായ യുവാവ് കാമുകിയോടൊപ്പം എറണാകുളത്ത്