ഷോപ്പിംഗ് കോപ്ലക്സ് അപകട ഭീഷണിയിൽ സ്ത്രീകളുടെ ബസ് കാത്തിരിപ്പ് കേന്ദ്രം അടച്ചു

കാഞ്ഞങ്ങാട്: കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് അപകട ഭീഷണി നേരിടുന്ന കാഞ്ഞങ്ങാട് നഗരസഭ ബസ് സ്റ്റാന്റിലെ   സ്ത്രീകളുടെ ബസ് കാത്തിരിപ്പ് കേന്ദ്രം അടച്ചിട്ടു . കെട്ടിടത്തിന്റെ തെക്ക് ഭാഗത്തെ സ്ത്രീകൾ ബസ് കാത്തുനിൽക്കുന്ന ഹാളിന്റെ   സീലിംഗുകൾ അടർന്നു വീഴാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനെ തുടർന്ന് ഇപ്പോൾ ഈ ഭാഗത്ത് നിന്നും യാത്രക്കാരെ മാറ്റിനിർത്താൻ വേലികെട്ടി തിരിച്ചിരി ക്കുകയാണ്.

നേരത്തേ തന്നെ സീലിംങ്ങുകൾക്ക് ഭീഷണി ഉണ്ടായിരുന്നുവെങ്കിലും, തൊട്ടടുത്തുള്ള കടയുടെ സ്ലാബ് തകർത്ത് മുകളിലെ മുറിയിലേക്ക് സ്റ്റെപ്പ് കെട്ടിയിരുന്നു. സ്റ്റെപ്പ് നിർമ്മാണത്തിനായി  സ്ലാബ് തകർക്കുമ്പോഴാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്  ആഘാതമേറ്റത്.

കെട്ടിട നിർമ്മാണ അപാകത കൊണ്ടും കാലപ്പഴക്കം കൊണ്ടും  കെട്ടിത്തിന്റെ  മൂന്നാം നിലയിലെ പല മുറികളുടെയും  സീലിംഗുകൾ  തകർന്നിട്ടുണ്ട്. കെട്ടിടത്തിന്റെ പല മുറികളിലും സ്ലാബുകൾ അടർന്ന് വീഴുന്നുണ്ട്.  വാടകയ്ക്ക് മുറികൾ എടുത്തവർ തന്നെയാണ് ഇത് നന്നാക്കി വരുന്നത്.

LatestDaily

Read Previous

കെ. പി. കുഞ്ഞിക്കണ്ണനും പി. സി. ചാക്കോയും രഹസ്യമായി കണ്ടു

Read Next

നീലേശ്വരത്തിന്റെ മുഖഛായ മാറും; രാജാറോഡ് സ്ഥലം ഏറ്റെടുക്കൽ നടപടിയാരംഭിച്ചു