വാഹന ഇടപാടിൽ ബസ്സുടമയെ വഞ്ചിച്ചവർക്കെതിരെ കേസ്സ്

ബേക്കൽ: വിൽപ്പന നടത്തിയ ബസ്സിന്റെ വായ്പാതുക തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. പാക്കം കൂട്ടക്കനിയിലെ പി. ഏ. ഗിരീഷ് കുമാറാണ് പരാതിക്കാരൻ. ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 40 ഏ 9133 നമ്പർ സ്വകാര്യ ബസ്സ് കൊല്ലം വെളിച്ചിക്കാല പുത്തൻ വീട്ടിലെ ഇബ്രാഹീം കുട്ടിയുടെ മകൻ അബ്ദുൾ മനാഫിന് 42, കൈമാറിയിരുന്നു.

2019 നവംബർ 13 നായിരുന്നു ബസ്സ് കൈമാറ്റം ചെയ്തത്. ബസ്സിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലടയ്ക്കാനുള്ള കടം തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലായിരുന്നു കച്ചവടം. വാഹനം വാങ്ങിയ ശേഷം വായ്പാ തുക തിരിച്ചടയ്ക്കാതെ ബസ്സ് മറ്റൊരാൾക്ക് മറിച്ചുവിറ്റതായാണ് ഗിരീഷ് കുമാറിന്റെ പരാതി.

ഇടപാടിൽ തനിക്ക് പത്തരലക്ഷം രൂപ നഷ്ടമായതായും ഇദ്ദേഹം പരാതിപ്പെടുന്നു. പരാതിയിൽ കൊല്ലം സ്വദേശി അബ്ദുൾ മനാഫ്, പനയാൽ നെല്ലിയടുക്കം കോളനിയിലെ മുഹമ്മദിന്റെ മകൻ സൈബുവെന്ന ഷഹീബ് 38, എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.

LatestDaily

Read Previous

ഫോട്ടോഗ്രാഫര്‍ ആര്‍.സുകുമാരനെ സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു

Read Next

കാസർകോട് കസ്റ്റംസ് 16.5 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി