പത്രാധിപരോട് സംസാരിക്കാൻ പി. ബേബി ദൂതനെ അയച്ചു

കാഞ്ഞങ്ങാട്:   ലേറ്റസ്റ്റ് പത്രാധിപരെ നേരിൽക്കണ്ട് സംസാരിക്കാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി ദൂതനെ അയച്ചു. പത്രാധിപരുടെ വീടിന് 2021 ആഗസ്ത് 27-ന് വെള്ളിയാഴ്ച സ്റ്റീൽബോംബ് എറിഞ്ഞതിന്റെ ഒരു മാസം മുമ്പാണ് ബേബി അയച്ച ദൂതൻ കാഞ്ഞങ്ങാട്ടെ ഒരു സിപിഎം നേതാവിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നേരിൽക്കണ്ടത്.

ലേറ്റസ്റ്റും ബേബിയുമായുള്ള പ്രശ്നങ്ങൾ പത്രാധിപരുമായി സംസാരിച്ച് സമവായമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് മടിക്കൈയിലെ ഒരു സിപിഎം  ജനപ്രതിനിധിയായ ഒരു നേതാവിനെ ബേബി കാഞ്ഞങ്ങാട്ടെ സിപിഎം നേതാവിന്റെ അടുത്തേക്കയച്ചത്. തനിക്ക് ലേറ്റസ്റ്റ് പത്രാധിപരുമായി  അത്ര അടുത്ത ബന്ധങ്ങളൊന്നുമില്ലെന്നും, പത്രവാർത്തകളിൽ താൻ ഇടപെടാറില്ലെന്നും, കാഞ്ഞങ്ങാട്ട് സിപിഎം നേതാവ് ദൂതനെ അറിയിക്കുകയും,  ദൂതൻ തിരിച്ചുപോവുകയുമായിരുന്നു.

പി. ബേബിക്ക്  എതിരായ ഏതോ വലിയ തെളിവുകൾ ലേറ്റസ്റ്റിന്റെ പക്കലുണ്ടെന്നും, അത് പുറത്തു വന്നാൽ ബേബിയുടെ രാഷ്ട്രീയ ഭാവി അപകടത്തിലാകുമെന്നാണ് ദൂതൻ സമീപിച്ച കാഞ്ഞങ്ങാട്ടെ സിപിഎം നേതാവിനോട് പറഞ്ഞത്. പത്രവാർത്തകളിൽ ഇടപെടാനാവില്ലെന്ന് തീർത്തുപറഞ്ഞാണ് ബേബിയുടെ ദൂതനെ സിപിഎം നേതാവ് തിരിച്ചയച്ചത്.

ഈ സംഭവത്തിന് കൃത്യം ഒരു മാസത്തിന് ശേഷമാണ് പത്രാധിപരുടെ കൊവ്വൽപ്പള്ളി മന്തേത്താവിയിലുള്ള വീടിന് രണ്ടംഗ സംഘം സ്റ്റീൽ ബോംബെറിഞ്ഞത്. പാർട്ടി ബ്രാഞ്ച്- ലോക്കൽ സമ്മേളനങ്ങളിൽ ബേബിക്ക് മടിക്കൈ പ്രദേശത്ത് വരവിൽക്കവിഞ്ഞ  സ്വത്തുക്കളുണ്ടെന്ന ശക്തമായ ആരോപണമാണ് അണികൾ ഉയർത്തിയത്.

ഈ ആരോപണം നൂറുശതമാനം സത്യമാണ്. ഇതുകൊണ്ടുതന്നെയാണ് പാർട്ടി സമ്മേളനങ്ങളിൽ അണികളുയർത്തിയ ബേബിയുടെ ഭൂസ്വത്ത് ആരോപണങ്ങൾക്ക് ബേബി മറുപടി പറയുകയോ, ആരോപണം നിഷേധിക്കുകയോ ചെയ്യാതിരുന്നത്. പൊതുപ്രവർത്തകരുടെ വരവിൽക്കവിഞ്ഞ സ്വത്തുവകകൾക്ക് തെളിവുകൾ ലഭിച്ചാൽ വിജിലൻസിന് നേരിട്ട് കേസ്സ് രജിസ്റ്റർ ചെയ്യാവുന്നതാണ്

LatestDaily

Read Previous

കാണാതായ മരപ്പണിക്കാരന്റെ മൃതദേഹം ഒളവറ പുഴയില്‍

Read Next

തിരുവനന്തപുരം സ്വദേശിയുടെ കൊലപാതകം; 2 പേർ കസ്റ്റഡിയിൽ