ആരോപണങ്ങളൊന്നും ബേബി നിഷേധിച്ചില്ല

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിക്ക് എതിരെ മടിക്കൈ പാർട്ടി സമ്മേളനങ്ങളിൽ അണികളുയർത്തിയ ആരോപണങ്ങളൊന്നും നാളിതുവരെ ബേബി നിഷേധിച്ചില്ല. രാഷ്ട്രീയം കൊണ്ട് ബേബി വരവിൽക്കവിഞ്ഞ ഭൂസ്വത്ത് സമ്പാദിച്ചുവെന്നതാണ് ബ്രാഞ്ച് സമ്മേളനം മുതൽ ലോക്കൽ സമ്മേളനങ്ങൾ വരെ പാർട്ടി അണികൾ ബേബിക്കെതിരെ ഉയർത്തിക്കൊണ്ടുവന്ന ആരോപണം.

വരവിൽക്കവിഞ്ഞ സമ്പാദ്യവും, ഭൂസ്വത്തും  താൻ ഉണ്ടാക്കിയിട്ടില്ലെന്നും, തന്റെ പേരിലോ, ബിനാമി പേരിലോ നാട്ടിലെവിടെയും ഭൂമിയില്ലെന്നും, അങ്ങനെ ഉണ്ടെന്ന് തെളിയിച്ചാൽ, താൻ ആ നിമിഷം പൊതു പ്രവർത്തനം മതിയാക്കി വീട്ടിലിരിക്കുമെന്നും സ്വാഭാവികമായും പാർട്ടി പ്രവർത്തകരോട് സമാധാനം പറയേണ്ടിയിരുന്ന ബേബി, അങ്ങനെയൊന്നും ഇതുവരെ ബ്രാഞ്ച്- ലോക്കൽ സമ്മേളനങ്ങളിലൊന്നും പറഞ്ഞിട്ടില്ലെന്ന വസ്തുത  പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ  ബേബി സ്വന്തം പേരിലുള്ള  സ്വയം മറച്ചുവെക്കുന്നുവെന്ന് തെളിയിക്കുകയാണ്. പാർട്ടി സമ്മേളനങ്ങളിൽ പാർട്ടി നേതാക്കളുടെ വഴിവിട്ട പോക്കുകൾ തുറന്നു കാണിക്കാനുള്ള അവസരം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമുള്ളതാണ്. ഇത്തരം തുറന്നുപറച്ചിലുകൾ നേതൃത്വത്തെ നേർവഴിക്ക് നയിക്കാനാണ്. ഇത്തരം ഉൾപ്പാർട്ടി വിമർശനങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചാൽ, പാർട്ടിയെക്കുറിച്ചും വിമർശകരായ അണികളുടെ  സ്വാതന്ത്ര്യത്തെക്കുറിച്ചും, അറിയാവുന്ന രാഷ്ട്രീയ പ്രവർത്തകരാരും “പത്രം തന്നെ അപകീർത്തിപ്പെടുത്തി” എന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാറില്ല.

പിന്നെ, പൊതുപ്രവർത്തകരെയും  ജനപ്രതിനിധികളെയും വിമർശിക്കാനും അവർ നടത്തുന്ന അഴിമതികൾ പുറത്തുകൊണ്ടുവരാനും പത്രമാധ്യമങ്ങൾക്ക് ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ അധികാരങ്ങളുണ്ട്. ആ അധികാരം ജനാധിപത്യത്തിൽ അധിഷ്ടിതവുമാണ്.

പത്രത്തിൽ വ്യക്തിയാകട്ടെ, പൊതുപ്രവർത്തകയാകട്ടെ, മന്ത്രിയാകട്ടെ, എംഎൽഏയാകട്ടെ, ഇവരുടെയെല്ലാം അഴിമതിയും വഴിവിട്ട നീക്കങ്ങളും ചൂണ്ടിക്കാണിച്ച് വാർത്തകൾ പ്രസിദ്ധപ്പെടുത്തിയാൽ പോലീസിന് പത്രാധിപരുടെയോ, പത്രലേഖകന്റെയോ, പേരിൽ കേസ്സ് രജിസ്റ്റർ ചെയ്യാൻ ഇന്ത്യാരാജ്യത്ത് നിലവിൽ നിയമങ്ങളില്ലാതിരുന്നിട്ടും, ഒരു രാഷ്ട്രീയ വിമർശന വാർത്ത അതും, സ്വന്തം പാർട്ടി അണികൾ പാർട്ടി സമ്മേളനങ്ങളിൽ ഉയർത്തിയ ആരോപണം വാർത്തയായി വന്നപ്പോൾ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി ഉടൻ ലേറ്റസ്റ്റ് പത്രാധിപരെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെടുന്നത് ജില്ലയിലെ സിപിഎം പ്രവർത്തകരാണ്.

Read Previous

തീരദേശ എൽസി അഡ്വ. പ്രദീപ് ലാലിനെ പൂർണ്ണമായും തഴഞ്ഞു

Read Next

തെയ്യം കലാകാരൻ വാഹനാപകടത്തിൽ മരിച്ചു