തെയ്യം കലാകാരൻ വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ തെയ്യം കലാകാരൻ മാവുങ്കാലിലെ സൂരജ് പണിക്കർ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി പടന്നക്കാട് മേൽപ്പാലത്തിന് സമീപത്താണ് അപകടം.  പടന്നക്കാട് മേൽപ്പാലത്തിനു സമീപം സൂരജ് സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ്  അപകടം.

രാത്രി 8.45 ഓടെയായിരുന്നു സംഭവം. പരേതനായ കൃഷ്ണൻ പണിക്കരുടേയും അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ: ലതിക, മക്കൾ: സായൂജ്  12, സഞ്ജന 6, സഹോദരങ്ങൾ: സുജേഷ് പണിക്കർ, സുജിത്ത്

Read Previous

ആരോപണങ്ങളൊന്നും ബേബി നിഷേധിച്ചില്ല

Read Next

പ്രദീപ് ലാലിനെ തഴഞ്ഞതിൽ തീരദേശത്ത് അമർഷം