തീരദേശ എൽസി അഡ്വ. പ്രദീപ് ലാലിനെ പൂർണ്ണമായും തഴഞ്ഞു

കാഞ്ഞങ്ങാട്:  സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി വിഭജിച്ച് ആദ്യമായി തീരദേശ ലോക്കൽ  രൂപീകരിച്ചപ്പോൾ, എൽസി സിക്രട്ടറി പദവിയിൽ എന്തുകൊണ്ടും യോഗ്യനായിരുന്ന തീരദേശത്ത്  നിന്നുള്ള പാർട്ടിയുടെ സജീവ പ്രവർത്തകനും, അഭിഭാഷകനുമായ അഡ്വ. പ്രദീപ്്ലാലിനെ പൂർണ്ണമായും തഴഞ്ഞു.

പഠനകാലത്ത് എസ്എഫ്ഐ കാഞ്ഞങ്ങാട് ഏരിയാ സിക്രട്ടറിയും,  പിന്നീട് പാണത്തൂർ മേഖല ഉൾക്കൊള്ളുന്ന  അവിഭക്ത ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട്,  സിഐടിയു കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം  എന്നീ നിലകളിൽ പ്രവർത്തിച്ച നിസ്വാർത്ഥ സേവകനാണ് പ്രദീപ് ലാൽ. മൽസ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു.

ചിന്ത വാരികയിലും, ദേശാഭിമാനി വാരികയിലും, ലേഖനങ്ങളും കഥകളും എഴുതിയ സാംസ്കാരിക മുഖവും അഡ്വക്കറ്റ് പ്രദീപ്്ലാലിനുണ്ട്. 30 വർഷമായി പുകസയുടെ ഭാരവാഹിയും,  ഹൊസ്ദുർഗ്ഗ കോടതിയിലെ പ്രാക്ടീസിംഗ് വക്കീലും, പൊതുവെ ജനങ്ങളിലും പാർട്ടി പ്രവർത്തകരിലും സ്വീകാര്യനുമാണ്.

മൽസ്യത്തൊഴിലാളികളും,  മതന്യൂനപക്ഷത്തിൽപ്പെട്ടവരും തിങ്ങിപ്പാർക്കുന്ന തീരദേശ എൽസിയുടെ സിക്രട്ടറി യാകാൻ എന്തുകൊണ്ടും യോഗ്യനായ പ്രദീപ് ലാലിനെ എൽസി സിക്രട്ടറി പദവിയിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നിൽ നിലവിൽ ഏസിയെ നയിക്കുന്ന  രണ്ട് പേരുടെ അപ്രമാദിത്വം ഒന്നുമാത്രമാണെന്ന് പാർട്ടി അണികൾ ആരോപിച്ചു.

മൽസ്യത്തൊഴിലാളി മേഖലയിൽ നിന്ന് നിലവിൽ അഭിഭാഷകവൃത്തിയിലെത്തിയിട്ടുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ആ നിലയ്ക്ക് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിൽ പാർട്ടി പ്രവർത്തനം നടത്താൻ എന്തുകൊണ്ടും യോഗ്യൻ പ്രദീപ്്ലാലായിരുന്നിട്ടും, ജാതീയമായ വകഭേദവും ധീവരനായ പ്രദീപ്്ലാലിന്റെ കാര്യത്തിലുണ്ടായതായാണ് ആരോപണം.

LatestDaily

Read Previous

ഗ്രാമീൺ ബാങ്ക് മുക്ക്പണ്ടത്തട്ടിപ്പ് ; സറാപ്പും ഭാര്യയും മുങ്ങി ബാങ്ക് രേഖകൾ കസ്റ്റഡിയിൽ

Read Next

ആരോപണങ്ങളൊന്നും ബേബി നിഷേധിച്ചില്ല