ജില്ലാ പഞ്ചായത്ത് അധ്യക്ഷ ലേറ്റസ്റ്റിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രം തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ  പ്രസിദ്ധീകരിക്കുന്നുവെന്ന് കാണിച്ച് ജില്ലാ പഞ്ചായത്ത് അധ്യക്ഷ മടിക്കൈയിലെ പെരിയേടത്ത് ബേബി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. 2021 ഒക്ടോബർ 15-ന് ശേഷം പുറത്തുവന്ന ലേറ്റസ്റ്റ് പത്രങ്ങളിൽ തനിക്കെതിരെ അപകീർത്തി വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാണ് ബേബിയുടെ മുഖ്യപരാതി.

പരാതി അന്വേഷിക്കാൻ, പോലീസ് മേധാവി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് അയച്ചുകൊടത്തു. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി അംഗങ്ങൾ ബേബിക്ക് എതിരെ ഉയർത്തിയ ആരോപണമാണ് ബേബി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കാര്യം. ഈ വാർത്തയാണ് ബേബിക്കെതിരെ ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചത്. പത്രവാർത്തകളിൽ പരാമർശിക്കുന്ന  വ്യക്തികൾക്ക് മാനഹാനിയും അപകീർത്തിയുംസംഭവിച്ചിട്ടുണ്ടെങ്കിൽ, ഇന്ത്യൻ ശിക്ഷാനിയമം 500 അനുസരിച്ച് അപകീർത്തിയുണ്ടാക്കിയിട്ടുള്ളവർക്ക് സിവിൽ ക്രിമിനൽ കോടതികളെ സമീപിക്കാൻ ഇന്ത്യാ രാജ്യത്ത് നിയമം കാത്തുനിൽക്കുമ്പോഴാണ്, പി. ബേബിയെപ്പോലുള്ള ഒരു ഉത്തരവാദപ്പെട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ പത്ര വാർത്തയ്ക്കെതിരെ വ്യഥാ ജില്ലാ പോലീസ് മേധാവിക്ക്

പരാതി നൽകിയെന്നതുതന്നെ പി. ബേബി നാളിതുവരെ സാമാന്യ നിയമങ്ങൾ പോലും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്. പത്ര വാർത്തയിൽ അപകീർത്തി ഉണ്ടായെന്ന് ബേബി പരാതി ഉന്നയിച്ചപ്പോഴും, ലേറ്റസ്റ്റ് പത്രത്തിലെ ഏതു വാർത്തയാണ് അപകീർത്തി ഉണ്ടാക്കിയതെന്ന് പോലും പരാതിയിൽ പറയുന്നില്ല. 2021 ഒക്ടോബർ 15-ന് ശേഷമുള്ള ലേറ്റസ്റ്റ് പത്രത്തിൽ തനിക്കെതിരെ അപകീർത്തി  വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്ന ബേബിയുടെ പരാതി കാടടച്ചു വെടിവെച്ചതുപോലെയാണ്.

അപകീർത്തിയുണ്ടാക്കിയെന്ന് ബേബി ആരോപിക്കുന്ന പത്രത്തിന്റെ ഒരു കോപ്പിപോലും പരാതിയോടൊപ്പം പോലീസ് മേധാവിക്ക് മുന്നിൽ  ബേബി ഹാജരാക്കിയതുമില്ല. പി. ബേബി വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പാർട്ടി അണികളുടെ ആരോപണം നൂറുശതമാനവും  സത്യമാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ ഔദ്യോഗിക ലറ്റർ പാഡിലാണ് ബേബി പരാതി എഴുതി നൽകിയിട്ടുള്ളത്.

പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ ബന്ധപ്പെട്ടവർക്ക് അപകീർത്തി ഉണ്ടായിട്ടുണ്ടെങ്കിൽ പത്രാധിപർക്കെതിരെ കേസെടുക്കാൻ നിലവിൽ ഇന്ത്യയിൽ നിയമ വ്യവസ്ഥയില്ല. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവികൾ വഹിച്ചിട്ടും, പി. ബേബിക്ക് ഇക്കാര്യങ്ങൾ അറിയാതെ പോയത് സാമാന്യ നിയമത്തെ കുറിച്ചുള്ള ബേബിയുടെ അറിവില്ലായ്മയാണ്.

LatestDaily

Read Previous

മലയോരത്തിന് നൊമ്പരമായി ആഷിലിന്റെ മരണം ഇടിച്ച ഒാട്ടോ കസ്റ്റഡിയിൽ

Read Next

ഗ്രാമീൺ ബാങ്ക് മുക്ക്പണ്ടത്തട്ടിപ്പ് ; സറാപ്പും ഭാര്യയും മുങ്ങി ബാങ്ക് രേഖകൾ കസ്റ്റഡിയിൽ