വരൻ ഗൾഫിൽ നിന്നെത്തുന്നതിന് തലേന്നാൾ യുവതി കീഴൂർ യുവാവിനൊപ്പം വീടുവിട്ടു

കാഞ്ഞങ്ങാട്: പെൺകുട്ടിയുടെ വിവാഹ നിശ്ചയം ഏറെ പ്രതീക്ഷകളോടെയും സാമാന്യം ആർഭാഢമായും നടത്തിയത് രണ്ടര വർഷം മുമ്പാണ്. ഗൾഫിലേക്ക് പറന്ന പ്രതിശ്രുത വരൻ നീണ്ട രണ്ടര വർഷത്തിന് ശേഷം വിവാഹത്തിനുള്ള സകല സന്നാഹങ്ങളുമായി നാട്ടിൽ  പറന്നിറങ്ങിയതിന്റെ തലേന്നാൾ, സ്വന്തം പ്രതിശ്രുത വധു ഹൊസ്ദുർഗ്  കടപ്പുറത്തെ പി. സജ്ഞീവന്റെ മകൾ  ഇരുപത്തിരണ്ടുകാരി സജീഷ്മ മറ്റൊരു കൂട്ടുകാരൻ കീഴൂർ കടപ്പുറത്തെ റോഷനൊപ്പം വീടുവിടുകയും ക്ഷേത്രത്തിൽ ഇന്നലെ വിവാഹിതരാവുകയും ചെയ്തു.

രണ്ടരവർഷം മുമ്പ് പത്തൊമ്പത് വയസ്സിലാണ് സജീഷ്മയെ തീരദേശ നിവാസിയായ പ്രവാസി വിവാഹമാലോചിച്ചെത്തിയത്. സജീഷ്മയ്ക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ട പ്രവാസി യുവാവിന്റെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് രണ്ടരവർഷം മുമ്പ് അൽപ്പം ആർഭാഢമായി തന്നെ സജീഷ്മയുടെ വിവാഹ നിശ്ചയം നടത്തിയത്.

തന്റെ പ്രതിശ്രുത വരൻ നാലാൾ മുമ്പാകെ വരണമാല്ല്യം ചാർത്തി തന്നെ ഭാര്യയായി സ്വീകരിക്കാൻ എത്തുമെന്ന് പ്രതീക്ഷിച്ച സജീഷ്മ രണ്ടരക്കൊല്ലം പ്രതിശ്രുത വരനെ പ്രതീക്ഷിച്ച് മനസ്സിൽ സ്വപ്നങ്ങൾ നെയ്ത് കാത്തിരുന്നിട്ടും, അയാൾ വരില്ലെന്ന പ്രതീക്ഷ പാടെ കൈമോശം വന്നപ്പോഴാണ് മധുരമായ ഒരു പക വീട്ടലെന്നോണം ഗൾഫിൽ നിന്ന് പ്രതിശ്രുത വരൻ വിമാനം കയറിയെന്നറിഞ്ഞ ദിവസം, വീടുവിട്ടത്. തന്റെ വിവാഹം ക്ഷണിക്കാൻ പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞിട്ടാണ് സജീഷ്മ തീരത്തെ വീട്ടിൽ നിന്നിറങ്ങിയത്.

പ്രതിശ്രുത വരൻ വിമാനമിറങ്ങി തീരത്തെ സ്വന്തം വീട്ടിലെത്തിയശേഷം,  തന്റെ പ്രതിശ്രുത വധു സജീഷ്മയ്ക്ക് കൊടുക്കാൻ ചില സമ്മാനങ്ങളുമായി സജീഷ്മയുടെ  വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ്, യുവതിയുടെ വീട്ടിൽ നിന്ന് സജീഷ്മയെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. സജീഷ്മ ഇപ്പോൾ ഭർത്താവ് റോഷന്റെ കീഴൂരിലെ വീട്ടിലാണ്.

അങ്ങേയറ്റം മധുരമായ ഒരു പക വീട്ടലാണ് സജീഷ്മ തന്റെ പ്രതിശ്രുത വരന് സമ്മാനിച്ചത്.ഒക്ടോബർ 25- നാണ് സജീഷ്മ ഹോസ്ദുർഗ്ഗ് കടപ്പുറത്തെ വീട്ടിൽ നിന്നിറങ്ങിയത്. സഹോദരൻ പി. സഞ്ജീവന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 25-ന് പകൽ 11 മണിക്കാണ്  സജീഷ്മ വീട്ടിൽ നിന്നിറങ്ങിയത്. നവദമ്പതികൾ ഇരുവരും ഇന്ന്  പോലീസിൽ ഹാജരാകാമെന്ന്  അറിയിച്ചിട്ടുണ്ട്.

Read Previous

ഭാര്യയ്ക്ക് ഭർത്താവ് 4000 രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

Read Next

വാഹനമിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം