ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എംഎസ്എഫ് പ്രവർത്തകനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഎം പ്രവർത്തകനെ കോടതി 5000 രൂപ പിഴയടക്കാൻ ശിക്ഷിച്ചു. ചന്തേര മാണിയാട്ടെ ടി. നിഖിലിനെയാണ് 27, ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതി ശിക്ഷിച്ചത്.
2017 സപ്തംബർ 20-നാണ് കേസ്സിനാസ്പദമായ സംഭവം. എംഎസ്എഫ് പ്രവർത്തകൻ തൃക്കരിപ്പൂരിലെ മുഹമ്മദ് ഫയാസിനെ 26, ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് നിഖിലിനെതിരെ ചന്തേര പോലീസ് കേസ്സെടുത്തത്. സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിൽ എസ്എഫ്ഐ – എംഎസ്എഫ് സംഘർഷമുണ്ടാവുകയും ഇതിന്റെ തുടർച്ചയായി സിപിഎം പതാക നശിപ്പിക്കപ്പെടുകയും ചെയ്തു.
പാർട്ടി പതാക നശിപ്പിച്ചത് ഫയാസാണെന്ന് ആരോപിച്ചാണ് ഫേസ്ബുക്കിലൂടെ സിപിഎം പ്രവർത്തകന്റെ ഭീഷണിയുണ്ടായത്. പിലിക്കോട്ടെ പങ്കജാക്ഷിയുടെ മൊബൈൽഫോൺ നമ്പറിലുള്ള ഫേസ്ബുക്ക് ഉപയോഗിച്ചാണ് ഭീഷണി സന്ദേശം പ്രചരിപ്പിച്ചതെന്ന് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.