ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡിൽ അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപം റോഡ് മുറിച്ചു കടന്ന പന്ത്രണ്ടുവയസ്സുകാരൻ അപകടത്തിൽ മരണപ്പെട്ട സംഭവം. ചുള്ളിക്കര നിവാസികൾക്കും നൊമ്പരമായി. വാടക വീട്ടിൽ താമസിച്ച് അതിഞ്ഞാലിൽ തട്ടുകട നടത്തുന്ന ചുള്ളിക്കരയിലെ മുണ്ടപ്പുഴയിൽ ബിജുവിന്റെ മകൻ ആഷിൽ ബിജുവാണ് 12, ഇന്നലെ രാത്രി 8 മണിക്ക് അതിഞ്ഞാലിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.
കുടുംബസമേതം താമസിച്ച് അതിഞ്ഞാലിൽ തട്ടുകട നടത്തിവരികയാണ് ബിജു. റോഡിന് എതിർവശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മാണിക്കോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന മോട്ടോർ ബൈക്ക് കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്. ബൈക്കിടിച്ചതിൽ റോഡിലേക്ക് തെറിച്ചുവീണ ആഷിലിനുമേൽ മാണിക്കോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന ഒാട്ടോ കയറുകയായിരുന്നു.
കുട്ടിയെ ഉടൻ തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെത്തിച്ച ശേഷം മംഗളൂരു ആശുപത്രിയിലേക്കുള്ള ഉദുമയിൽ മരണപ്പെടുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കുട്ടിയെ തട്ടിയ ബൈക്ക് സ്ഥലത്ത് നിർത്തിയെങ്കിലും, ഒാട്ടോ നിർത്താതെ ഒാടിച്ചു പോയി.ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ രാത്രി സ്ഥലത്തെ സിസിടിവി ക്യാമറകളുൾപ്പെടെ പരിശോധിച്ചു.സിസിടിവി ക്യാമറയിൽ ഒാട്ടോയുടെ നമ്പർ കണ്ടെത്തി. കുട്ടിയുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ഒാട്ടോ ചാമുണ്ഡിക്കുന്നിൽ കണ്ടെത്തി.
ചാമുണ്ഡിക്കുന്ന് റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ് ഒാട്ടോ കണ്ടെത്തിയത്. ബന്തവസ്സിലെടുത്ത ഒാട്ടോ രാത്രി ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റി. ഒാട്ടോ ഡ്രൈവറുടെ പേരിൽ പോലീസ് കേസ്സെടുത്തു. ഒാട്ടോ ഉടമയല്ല വാഹനം ഒാടിച്ചതെന്ന് പോലീസ് പറഞ്ഞു