പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയോരത്ത് പൂജ

ചെറുവത്തൂര്‍: പ്രധാനമന്ത്രിയില്‍ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാന്‍ ദേശീയപാതയോരത്ത് പ്രത്യേക ‘പൂജ’ നടത്തി പ്രതിഷേധം.  ചെറുവത്തൂര്‍ ദേശീയ പാതയോരത്തായിരുന്നു പ്രതിഷേധ പൂജ സംഘടിപ്പിച്ചത്.

ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേധം വൈകുന്നേരം അഞ്ച് മണിക്കാണ് സമാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ മുമ്പ് ഇരുപതോളം ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ നടത്തിയ അശോകന്‍ പെരിങ്ങാരയാണ് വ്യത്യസ്തമായ സമരത്തിന് പിന്നില്‍. ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയില്‍ ചെകുത്താന്‍ കൂടിയിട്ടുണ്ടാകുമെന്നും ചെകുത്താന്‍ കൂടാതെ ഇങ്ങനെ ജനത്തെ ദ്രോഹിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ‘പൂജ’ സമരം സംഘടിപ്പിക്കാന്‍ അശോകനെ പ്രേരിപ്പിച്ചത്.

മുമ്പ് നെഞ്ചില്‍ അടുപ്പ് കൂട്ടല്‍, ശവമായി കിടക്കല്‍, പിറകോട്ട് നടക്കല്‍, ആത്മഹത്യാ പ്രതിഷേധം  തുടങ്ങിയവ അശോകന്‍ നടത്തിയ ശ്രദ്ധേയമായ പ്രതിഷേധങ്ങളായിരുന്നു.

Read Previous

നടി ആക്രമണക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയുടെ രഹസ്യമൊഴി

Read Next

സിപിഎം ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിൽ കടുത്ത മത്സരം